കീറാമുട്ടികള്‍ കൈകാര്യം ചെയ്യാന്‍ നാം എന്താണ് ചെയ്യേണ്ടത്?
by Santhosh Olympuss • July 24, 2013 • ജീവിത വിജയം • 0 Comments
നമ്മുടെ ജീവിതത്തിലെ പരിമിതമായ പല അവസ്ഥകളെയും, പലപ്പോഴും നാം വിഷമത്തോടെ നോക്കി നില്‍ക്കേണ്ടി വരാറുണ്ട്.. ഇനിയെന്ത് ചെയ്യേണം എന്നറിയാതെ, ഒരിക്കലും മാറാത്ത പലതും നമ്മുടെ ജീവിതത്തില്‍ മുന്പില് വന്നു നില്‍ക്കാറുണ്ട്.. അത്തരം കീറാമുട്ടികള്‍ കൈകാര്യം ചെയ്യാന്‍ നാം എന്താണ് ചെയ്യേണ്ടത്?
ലോകത്തെ പറ്റിയും ലോകഘടനയെ പറ്റിയും അവിടുത്തെ വിഷയങ്ങളെ പറ്റിയും അവയിലെ നമ്മുടെ റോളിനെ പറ്റിയും, നാം കുഞ്ഞായിരിക്കുമ്പോഴേ മനസ്സില്‍ രൂപപ്പെടുന്ന ഒരു പാറ്റേണ്‍ ഉണ്ടാകും ആയുഷ്കാലം അത് നമ്മുടെ ഉള്ളില്‍ നിറഞ്ഞു നില്ക്കും. അത് നമ്മുടെ വീക്ഷണ കോണാകും, ആ കോണിലൂടെ നാം ലോകത്തെ കാണും , ആ കാഴ്ചയ്ക്കൊത്ത് ലോകം നമുക്ക് മുന്പില് പ്രത്യക്ഷപ്പെടും. നമ്മുടെ ചുറ്റുപാടിനോട് നാം പ്രതികരിക്കുന്നതും , നമ്മോടു ചുറ്റുപാടുകള്‍ പ്രതികരിക്കുന്നതും ഈ പാറ്റേണിനെ ആധാരമാക്കി തന്നെ. നമ്മുടെ മനസ്സാക്ഷിയും വ്യക്തിത്വവും ഒക്കെ നിശ്ചയിക്കുന്നത് ഈ പാറ്റേണ്‍ ആണ്. നമുക്ക് യാദൃശ്ചികമെന്നവണ്ണം കൈവരുന്ന ആരോഗ്യവും, സമ്പന്നതയും, തൊഴിലും, ഇണയും, വീടും, താമസസ്ഥലവും, കൂട്ടുകെട്ടുകളും പോലും, വെറും ചോയിസല്ല. നമ്മുടെ പാറ്റേണിലുള്ള ഒരു ലോകത്തേയ്ക്ക്, പ്രപഞ്ചം നമ്മെ ആകര്‍ഷിക്കും. അങ്ങിനെയാണ് പ്രപഞ്ച സംവിധാനം. എന്നാല്‍ നാമിത് വിധിയിലും ഈശ്വരനിലും, മനുഷ്യാദ്ധ്വാനത്തിലും മനുഷ്യന്റെ സ്വതന്ത്ര ഇച്ഛയിലും ഒക്കെ ആരോപിക്കാറാണ് പതിവ്..
ഈ പാറ്റേണ്‍ ആണ് മനോചിത്രം എന്ന് വിളിക്ക പ്പെടുന്ന മെന്റല്‍ പാരഡൈം (Mental Paradigm). പ്രാഥമിക വിശകലനത്തില്‍, ഉപബോധ മനസ്സില്‍ ഇത് നില കൊള്ളുന്നു. (തുടര്‍ പഠനങ്ങളില്‍ മനോ ചിത്രത്തിന്റെ വ്യാപ്തിയും ഇതര സാധ്യതകളെയും, മനസ്സിലാക്കാന്‍ കഴിയും. സ്ഥല ഭയത്താല്‍ ഇവിടെ വ്യാഖ്യാനം പരിമിതപ്പെടുത്തുന്നു..)
ഒരു നെഗറ്റീവ് മനോ ചിത്രം സ്വന്തമായുള്ള ഒരു വ്യക്തി ജീവിതത്തില്‍ വീക്ഷിക്കുന്നിടത്തൊക്കെ പ്രശ്നങ്ങള്‍ ആയിരിക്കും. ലോകം പ്രശ്ന കലുഷിതമായി മാത്രമേ അയാള്‍ക്ക് കാണാന്‍ കഴിയുകയുള്ളൂ…. . തന്റെ വിശ്വാസ പ്രമാണങ്ങള്‍ മാത്രമാണ് ശരി എന്ന് വിചാരിച്ചു മതത്തിലും, രാഷ്ട്രീയത്തിലും, സ്വകാര്യ സ്വത്തിലും, സദാചാരത്തിലും, യുക്തി / ഭക്തി വിശ്വാസങ്ങളിലും, മൌലിക വാദങ്ങളിലും ഒക്കെ തന്റെ ഇടം സുരക്ഷിതമായി കാണുകയും ആ വിശ്വാസങ്ങള്‍ ഉടയുമെന്നു തോന്നുമ്പോഴൊക്കെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന ഒരു സംവിധാനം ആണ് ഇവിടെ പ്രചരിച്ചു വിന്യസിക്കപെട്ടിട്ടുള്ളത്.. ഇതാണ് പ്രതികരണാത്മകത (Re-activeness).. നമ്മുടെ സമൂഹം പ്രതികരിച്ചു കൊണ്ടേ ഇരിക്കുന്നു..
അതെ സമയം പോസിറ്റീവ് ആയ മനോ ചിത്രം സ്വന്തമായുള്ള ഒരുവന്, ഏതു പ്രതി സന്ധിയും പരിഹാര്യമാണെന്ന് നിരീക്ഷിക്കും. ഒരു നവ ലോക നിര്‍മിതിയുടെ വഴി ആയിരിക്കും അയാള്‍ എന്നും എപ്പോഴും എവിടെയും കാണുക. തന്റെ വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ പൊതുവില്‍ ഇത്തരക്കാര്‍ പ്രതികരിക്കില്ല. അത് പുനര്‍ പഠനത്തിനുള്ള ഒരു തുറവി ആയി എടുക്കുകയാണ് ചെയ്യുക. നവ സാദ്ധ്യതകളെ കണ്ടെത്തി വഴികള്‍ വിരചിക്കുന്നവര് ക്രിയാത്മകമായി എന്തിനോടും ഇടപെട്ടു കൊണ്ടേ ഇരിക്കും. ഇതാണ് ക്രിയാത്മകത (Pro-activeness)
ഈ പറഞ്ഞ മനോ ചിത്രങ്ങള്‍ പൊതുവില്‍ സാധാരണ ചുറ്റുപാടുകളില്‍ മാറാറില്ല. പാറ്റേണ്‍ മാറ്റം എന്നൊരു അവസ്ഥ ഉണ്ടെന്ന തിരിച്ചറിവാണ് പരിമിത മനോ ചിത്രം (Inadequate Mental Image) മൂലം പരിമിത ജീവിതം അനുഭവിക്കുന്നവര്‍ക്ക് മുന്നിലുള്ള ശുഭകരമായ തുറവി. പിന്നെ വ്യക്തതയുള്ള ഒരു ശിക്ഷകന്റെ മേല്‍നോട്ടത്തില്‍ ഭാവന ചെയ്യുകയും ഉപബോധ ചിത്രത്തെ മാറ്റി എഴുതലും ഒക്കെ ആണ് അടുത്ത വഴികള്‍….ആ വഴികള്‍ വായനക്കാരന്റെ താല്‍പര്യങ്ങള്‍ക്കനുസൃതം ചര്‍ച്ച ചെയ്യാം..
വാല്‍ക്കഷണങ്ങള്‍
- ഈ വിഷയങ്ങള്‍ ഒളിമ്പസ്സിന്റെ പഴയ ലേഖനങ്ങളില്‍ പ്രതിപാദിച്ചി ട്ടുള്ളതാണ്. പുതിയ ഒരു വായനയ്ക്കായി / പുതിയ ആളുകള്‍ക്കായി പുനരാവിഷ്കരിക്കുന്നു..
- എട്ടു വയസ്സിനു മുമ്പേ ഏതാണ്ട് രൂപമാകുന്ന ഈ മനോചിത്രം ജീവിതത്തെ പോസിറ്റീവും നെഗറ്റീവും ഒക്കെ ആക്കി മാറ്റുമെന്നുള്ളപ്പോള്, കുഞ്ഞുങ്ങളെ അതിനൊത്ത് വളര്‍ത്തേണ്ടതാണ്.. വളര്‍ച്ചയെത്തിയ മനുഷ്യരെ പറ്റിയാണ് ഈ കുറിപ്പ് ലക്ഷ്യമാക്കുന്നത്.
- സുസ്ഥിര ജീവനത്തെ പറ്റി ലോകം ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫേസ്ബുക്ക് മലയാളി അത് കണ്ടില്ലെന്നു നടിക്കുന്നത് കൊണ്ട് എഴുതുവാന്‍ തോന്നിയതാണിത്…
- ഒളിമ്പസ് മുന്‍പോട്ടു വയ്ക്കുന്ന കൂട്ട് ജീവിതവും ഇക്കോ ജീവിതവും സുസ്ഥിര സ്വാശ്രയ ഗ്രാമ ജീവിതവും ഒക്കെ ഇതൊക്കെ ലക്ഷമാക്കി ഉള്ളതാണ്.. ചര്‍ച്ചകള്‍ക്കും അപ്പുറം കൂടെ യാത്ര ചെയ്യനുള്ളവരെ തേടുക എന്നതും കൂടി ഈ പോസ്റ്റ് ലക്ഷ്യമാക്കുന്നു..
https://www.facebook.com/notes/santhosh-olympuss/notes/433436463370966
922total visits,2visits today