• മറ്റുള്ളവരെ കാണുമ്പോള്‍ നിങ്ങള്‍ എന്താണ് ചിന്തിക്കുക?

  by  • August 31, 2013 • മാനേജുമെന്റ് • 0 Comments

  വഴിയിലൂടെ നടന്നു പോകുമ്പോള്‍ പരിചിതരെയോ  അപരിചിതരെയോ  നിങ്ങള്‍ കാണുന്നുവെങ്കില്‍, സാധാരണയായി എന്താണ് ചിന്തിക്കാറു?

  ഭൂരിഭാഗം പേരും, കണ്ണില്‍ തടയുന്നവരെ ഒന്ന് നൈമഷികമായി വിലയിരുത്തും. തന്റെ നിലവാരത്തിന്റെ / കാഴ്ചപ്പാടിന്റെ ചട്ടത്തില്‍ ഒതുങ്ങാത്തതിനെ  പലരും അംഗീകരിക്കാതെ തള്ളിക്കളയും. വെറുപ്പ്‌, അവജ്ഞ, പുച്ഛം, ഭയം, അസൂയ, സംശയം, പരിഹാസം, കോപം, പിരിമുറുക്കം, അസഹിഷ്ണുത, അവഗണന തുടങ്ങിയ വികാരങ്ങളുടെ കാച്ചിക്കുറുക്കിയ ഒന്ന്, ഉള്ളിലൂടെ വന്നു മറയും. ഒരുപക്ഷെ നൈമഷികമാകും അത്.. എങ്കിലും, നമ്മിലെ സമ്മര്‍ദ്ദം അണുനേരത്തേക്കെങ്കിലും, വര്‍ദ്ധിക്കുമെന്ന് നിരീക്ഷിച്ചാല്‍ അറിയാന്‍ കഴിയും. അത്തരം കാഴ്ചകളുടെ ഒരു തുടര്‍ച്ചയില്‍  (വീട്ടില്‍, തൊഴിലിടത്തില്‍, കമ്പോളത്തില്‍, വഴിയില്‍, ഉത്സവപ്പറമ്പില്‍, കല്യാണ വീട്ടില്‍, മൊബൈലില്‍, സോഷ്യല്‍ മീഡിയയില്‍, ബ്ലോഗില്‍, നമ്മുടെ ചിന്തയുടെ സ്വന്തം വഴിയില്‍…….. ), ഒരു ദിനം നാം ചിലവാക്കുന്നു എന്നിരിക്കട്ടെ, നാം അറിയാതെ പേറുന്ന അധി സമ്മര്‍ദ്ദത്തെ ഒന്നൂഹിച്ചു നോക്കൂ..

   

  ഈ സമ്മര്‍ദ്ദം (stress) അപകട കാരിയല്ലേ? നമ്മിലെ വിശപ്പ്‌, ദഹനം, വിസര്‍ജനം, ഉപാപചയം, നാഡികളുടെ പ്രവര്‍ത്തനങ്ങള്‍, ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങള്‍, ദിനം ദിന കാര്യങ്ങള്‍, മാനേജുമെന്റ് ശേഷി തുടങ്ങി എല്ലാത്തിനെയും ബാധിക്കുന്നു അല്ലെ?

   

  ശരിക്കും സമ്മര്‍ദ്ദം അപകടകാരി ആണോ?

   

  മുന്‍ ഉദാഹരണം എടുക്കുക. കാണുന്നത്  ഒരു കൊച്ചു കുഞ്ഞിനെയെങ്കില്‍, വാത്സല്യം എന്നതാണ് നമുക്കുണ്ടാകുന്ന വികാരം (മാനുഷിക ഭാവമുള്ളവര്‍ക്ക്.) പഴയൊരു സ്കൂള്‍ മാസ്റ്ററെയാണ് കാണുന്നതെങ്കില്‍, ബഹുമാനവും, കൃതജ്ഞതയും ആകും നമുക്കുള്ള വികാരം. അപ്പോഴൊക്കെ കണ്ണ് നിറയുകയോ, വികാരതള്ളിച്ച  ഉണ്ടാകുകയോ, ചെയ്യും.

  ഈ അവസ്ഥ എന്താണ്? നമുക്ക് മുന്നിലുള്ളവ നമ്മെ പോലെ ഒരു പ്രകൃതി വിഭവമാണെന്ന് കരുതി, അല്പം ആര്‍ദ്രതയോടെ, വായിക്കുക. എന്നിട്ട് ഇവയെല്ലാം നമുക്ക് മുന്നിലെത്തിയത്തിനു സര്‍വതിനും യുക്തിയുടെ പിന്താങ്ങു  ഇല്ലാതെ കൃതജ്ഞത പ്രകാശിപ്പിച്ചു നോക്കൂ.. ഇതാണ്, ഈ സമ്മര്‍ദ്ദമാണ് സുസമ്മര്‍ദ്ദം (eustress). ഇത് സൃഷ്ട്യാത്മകമാണ്  . അതല്ലേ നമുക്ക് വേണ്ടത്? സ്വന്തം മനസാക്ഷിയെ  തൊട്ടു, ഇത് വായിക്കുന്ന ഓരോരുത്തരും , ഒന്ന് ഉറക്കെ വിശകലനം ചെയ്യാമോ?

   

  മനസ്സിന്‍റെ, താളാത്മകമായ ഒഴുക്കിനായി ഒളിമ്പസ് പഠിക്കുക, പ്രയോഗിക്കുക.

   

  https://www.facebook.com/groups/olympussdarsanam/doc/258111570886654/

  Print Friendly

  631total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in