• എന്താണ് മടിയുടെ പിന്നില്‍?

  by  • July 19, 2013 • മാനേജുമെന്റ് • 0 Comments

  മടി മനുഷ്യന്റെ കൂടെ പിറപ്പാണ്. ചിട്ടയായുള്ള ജീവിത സംസ്കാരത്തിലൂടെ വളര്ത്തിയെടുക്കപ്പെടുമ്പോള്‍ ഈ മടിയെ അതി ജീവിക്കാനുള്ള ശീലങ്ങളെ ആര്ജിക്കുന്നു എന്ന് മാത്രം. എങ്കിലും, മടി നമുകുള്ളില്‍  ഉറങ്ങിക്കിടക്കും. അനുകൂലമായ ഏതു പരിതസ്ഥിതിയിലും അത് തലയുയര്‍ത്തും. മസ്തികഷ്കത്തിലെ പ്രൊഫ്രൊന്റല്‍ കോര്‍ട്ടെക്സിന്റെ  പ്രവര്‍ത്തന ഫലം ആയി ആണ്, പൊതുവേ ജഢാവസ്ഥയിലുള്ള ഒരു വ്യക്തി പ്രവര്‍ത്തന നിരതനാകുന്നത്. ശരീരത്തിലെ എല്ലാ ജീവി തല ചോദനകളെയും ഉണര്‍ത്തുന്നതും ഏകോപിപ്പിക്കുന്നതും പ്രൊഫ്രൊന്റല്‍ കോര്‍ട്ടെക്സ് ആണ്. വളര്‍ച്ചയുടെ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍, അനുഭവങ്ങളുടെ, ഓര്‍മകളുടെ, ആത്മ ചിത്രങ്ങളുടെ ഒക്കെ പശ്ചാത്തലത്തില്‍, മുന്‍വിധികളും, അകാരണ ഭയവും ആശങ്കയും ഒക്കെ നമ്മെ ഭരിച്ചു തുടങ്ങുമ്പോള്‍, പലതില്‍ നിന്നും, പിന്‍വാങ്ങാനുള്ള ചോദന ഉള്ളില്‍ നിന്ന് തന്നെ ഉണരും. അത് നമുക്ക് മടി ആയി അനുഭപ്പെടും.

  മടി ഒരു രോഗമാണോ.. അല്ല. എന്നാല്‍ മടി നമ്മുടെ സ്വാഭാവികമായ വ്യാവഹാരിക ജീവിതത്തിന്റെ വേഗം പാടെ കുറയ്ക്കും. രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന സാധാരണക്കാരന്റെ നിത്യവൃത്തിയെ കുഴയ്ക്കും. മടി ഇല്ലാതെ കാര്യങ്ങളെ മുന്നോട്ടു കൊണ്ട് പോകാന്‍ മടി ഇല്ലാതാകണം എന്ന് മനസ്സിലാക്കുകയും ചിന്തിക്കുകയും മാത്രം പോരാ, ചില മാനേജുമെന്റു തന്ത്രങ്ങള്‍ പയറ്റുകയും കൂടി വേണം. മടിയുടെ മൂര്‍ത്തരൂപമായ നീട്ടിവയ്ക്കള്‍  മനോഭാവം (procrastination) ആണ്, ഇതില്‍ മാനേജു ചെയ്യപ്പെടേണ്ട വില്ലന്‍.

  നീട്ടി വയ്ക്കലിനു കാരണമാകുന്നതു എന്തൊക്കെയാണ്? വ്യക്തതയില്ലാത്ത കുഴഞ്ഞു മറിഞ്ഞ ജീവിത വീക്ഷണം, കുഴയാതെ എല്ലാം കൃത്യമായി വന്നാലെ ശരിയാകൂ എന്ന വൃഥാഭിമാനം,  വ്യക്തതയില്ലാത്ത ഭാവിയെ നേരിടാനും, അതിനൊത്ത് മാറാനും, അഥവാ ആ മാറ്റം പരാജയമാകുമോ എന്നൊക്കെയുള്ള ഭയം, എന്നിവയൊക്കെ നീട്ടി വയ്ക്കലിനു കാരണമാണ്. ഫലമോ? കൈകാര്യം ചെയ്യപ്പെടാന്‍ ആകാത്തവിധം നാം ജീവിതത്തെ വീണ്ടും  സങ്കീര്‍ണമാക്കും. അതിനു വലിയ വിലയും പലപ്പോഴും നാം കൊടുക്കേണ്ടിവരും.

  ചെയ്തിരിക്കെണ്ടതും എന്നാല്‍ ചെയ്യാന്‍ ഇഷ്ടപെടാതതുമായ പലതിനെയും ആണ് നാം പലപ്പോഴും നീട്ടി വയ്ക്കാറുള്ളത്. കണിയാന്‍ ഇഞ്ചിക്കറി കൂട്ടിയ പോലെ അത് ആദ്യമേ തീര്‍ത്തു തലവേദന ഒഴിവാക്കുന്നതല്ലേ നല്ലത്?   അത് “ആദ്യമേ” തന്നെ തീര്‍ത്തിരിക്കണം എന്ന നിര്‍ബന്ധം വേണം എന്നു മാത്രം. ഏതു പര്‍വതാകാരങ്ങളായ വെല്ലുവിളികളും, ചെയ്തു തുടങ്ങണം. അതിന്റെ വലിപ്പത്തെ ഉറ്റുനോക്കുന്നതിനു പകരം, ലക്ഷ്യമായി നേടേണ്ടത് എന്തെന്ന് (എന്ത്, എപ്പോള്‍, എത്ര, എങ്ങിനെ, എന്തിനു എന്നിവ) മാത്രം കൃത്യമായി ബോദ്ധ്യപ്പെടണം അതിനനുസരിച്ച് നമ്മുടെ മനസ്സിനെ ഒന്നിളക്കി പ്രതിഷ്ടിക്കുക.  തുടങ്ങാന്‍ ആവശ്യമായ വിഭവങ്ങള്‍ മാത്രം സംഭരിക്കുക.

  ഇപ്പോള്‍ നില്‍ക്കുന്നതിന്റെ അടുത്തപടി മാത്രം കാണുക. ഇരുട്ടത്ത് വാഹനത്തെ, മുന്‍ വെളിച്ചം ഉള്ളിടത്തെക്ക് ഓടിച്ചു കയറ്റുന്നത് പോലെ അടുത്തപടിയിലേക്ക് കയറുക, അതിനടുത്തപടി അവിടുന്ന് കാണാനാകും. മുന്‍ വെളിച്ചത്തിലേയ്ക്കു ഓടിക്കയറുവാന്‍, ഇപ്പോള്‍ നില്‍ക്കുന്ന ഇടം വിടേണ്ടതുണ്ട്. അത് ഗൃഹാതുരത്വമോ, നഷ്ടമോ, മറ്റേതു വൈകാരികതയായാലും, അതിജീവിച്ചേ പറ്റൂ. അതിനു വേണ്ടുന്ന മാനസ്സിക ഊര്‍ജം സംഭരിക്കാനുള്ള ഒരു വൈകല്‍ ആവശ്യമെങ്കില്‍, അത് നാം സ്വാഗതം ചെയ്തെ മതിയാകൂ,  പിന്നീടത്‌ നമ്മെ തളര്‍ത്താതിരുത്തും. ആ വിശ്രമ വേളയില്‍, നമുക്ക് ബോദ്ധ്യമുള്ളവരുടെ നിര്‍ദ്ദേശവും സഹായവും നമുക്ക് തേടുകയും ചെയ്യാം. ഒപ്പം ചില  പൊതു ഇടങ്ങളില്‍ നമ്മുടെ ലക്ഷ്യത്തെ പരിചയപ്പെടുത്തിയാല്‍  അവര്‍ക്ക് മുന്നില്‍ തല കുനിക്കാതിരിക്കാനെങ്കിലും നാം കര്‍മ നിരതരാകും.

  ഇതില്‍ ഏതെങ്കിലും ഒരു മാറ്റം കൊണ്ട് മാത്രം നീട്ടിവയ്ക്കള്‍ മനോഭാവം മാറും എന്ന് കരുതരുത്.. എല്ലാം അതിന്റെ ഒഴുക്കില്‍ വരേണം. എവിടെ നാം  അത് നീട്ടി വയ്ക്കാന്‍ തോന്നുന്നുവോ, അത് നിരീക്ഷിക്കപ്പെടുന്ന നിമിഷം നാം യാത്ര തുടങ്ങുക തന്നെ വേണം..

  എങ്കില്‍ ഈ നിമിഷം തന്നെ നമുക്കാ യാത്ര തുടങ്ങിയാലോ?

  https://www.facebook.com/notes/santhosh-olympuss/notes/296232083758072

  Print Friendly

  968total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in