• എന്താണ്‌ മരണം? എന്തിനാണ്‌ ജീവിതം?

  by  • July 19, 2013 • ആത്മീയത • 0 Comments

  മുജീബ്  ശൂരനാട് വെട്ടം ഗ്രൂപ്പില്‍ നിന്നും ദൈവത്തെ പറ്റി

  നമുക്കൊന്നാലോചിക്കാം എന്ന പോസ്ടിനോട്  പ്രതികരിച്ചു കൊണ്ട്

  ചോദിക്കുന്നു, “താങ്കള്‍ പറഞ്ഞതൊക്കെ അംഗീകരിച്ചു കൊണ്ട് തന്നെ

  ചോദിക്കട്ടെ….. നിസ്സാരമായ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടി…

  എന്താണ്‌ മരണം? എന്തിനാണ്‌ ജീവിതം?” വളരെ പ്രസക്തമായ ഒരു

  ചോദ്യമെന്നതിനാല്‍ ഇത് പൊതുവായി പോസ്റ്റു ചെയ്യുന്നു. ഉത്തരം ഒളിമ്പസിനെ

  ആധാരമാക്കിയാണ്.

   

  വ്യവസ്ഥാ നിയമം അനുസരിച്ച് പ്രാഥമിക കണങ്ങള്‍ ഒത്തു ചേര്‍ന്ന്

  സംയുക്തങ്ങളും അവ ചേര്‍ന്ന് വലിയ സംയുക്തങ്ങളും, വസ്തുക്കളും, വസ്തു

  സമൂഹങ്ങളും, സമൂഹവും, ഗ്രഹവും, പ്രപഞ്ചവും വരെ ഉണ്ടാകുന്നു. ഇവയില്‍

  സ്വയം ഏകോപിക്കാനും പരിചരിക്കാനും കഴിവുണ്ടായി വരുന്ന സംവിധാനത്തെയാണ്

  ജൈവ സത്ത എന്ന് പറയുക.

   

  ജനനം, ജീവിതം, മരണം എന്നിവയാണ് ഒരു ജൈവ സംവിധാനത്തിന്റെ കാലാനുസൃതമായ

  ഘട്ടങ്ങള്‍. കാലം എന്നത് പ്രപഞ്ച സത്തയുടെ വികാസത്തിന്റെ അളവ്

  ആണെങ്കില്‍, ഒരു പ്രത്യേക കാലത്ത് (പ്രപഞ്ച വികാസത്തിന്റെ ഒരു

  ഘട്ടത്തില്‍) ഒരു ജൈവ വ്യവസ്ഥ സംജാതമാകാന്‍ വേണ്ടുന്ന ഘടകങ്ങള്‍, അനുരൂപ

  പരിസ്ഥിതിയില്‍ കൂടിചേരുമ്പോള്‍ ആ ജൈവ സത്ത (ജൈവ ശരീരം) ജനിക്കുന്നു. ഒരു

  ജൈവ സത്ത ഉണ്ടാകുന്നത് അവയുടെ ഘടകങ്ങളായ, ജൈവ സത്തകള്‍ (കോശങ്ങള്‍)

  ചേര്‍ന്ന് കൊണ്ടാണ്. കോശങ്ങള്‍ ഉണ്ടാകുന്നത് ജൈവ പോഷകങ്ങള്‍ ചേര്‍ന്ന്

  കൊണ്ടാണ്..അവയും ജൈവ സത്തകള്‍ തന്നെ. പ്രസ്തുത ജൈവ ശരീരം ഉണ്ടാകുമ്പോള്‍

  മറ്റേതോ  ജൈവ സത്തയുടെ ഭാഗമായിരുന്ന ഒരു ജൈവ പോഷകം, ആ ജൈവ സത്തയുടെ

  ഭാഗമായിരിക്കേണ്ടുന്ന കാല അവധിക്കു ശേഷം ആ ജൈവ സത്തയുടെ ശരീരത്തെ

  പിരിയുകയും, പ്രസ്തുത ജൈവ സത്തയുടെ ഭാഗമായി തീരുകയും ചെയ്യും. അതൊരു

  കോശമായും ആ കോശം കലയായും ആ കല അവയവമായും  ആ അവയവം ജൈവ ശരീരമായും ആ ശരീരം

  സമൂഹമായും ഒക്കെ വിന്യസിക്കപ്പെടുന്നു.. . ആ ഘടകസത്തയുടെ പ്രസക്തി

  പ്രസ്തുത ജൈവ ശരീരത്തില്‍ കുറയുമ്പോള്‍, അത് വിഘടിച്ചു പ്രസ്തുത ജൈവ

  ശരീരത്തെ വിട്ടു മറ്റൊരു ജൈവ ശരീരത്തിന്റെ ഭാഗമാകുന്നു.

   

  പ്രാഥമികമായ ഘടകങ്ങളാല്‍ ആദ്യമേ ഒരു ജൈവ ശരീരം രൂപപ്പെടുന്നതാണ്

  ജനനമെങ്കില്‍, പഴയ ഘടകങ്ങളെ പുതിയ ഘടകങ്ങളാല്‍ മാറ്റി സ്ഥാപിച്ചു, ജൈവ

  സന്ധാരണം പാലിച്ചു പോരുന്നതാണ് ജീവിതം. ജീവിതത്തിലെ ആദ്യ ഘട്ടങ്ങളില്‍

  പുതു കോശങ്ങളുടെ നിര്‍മിതി (സൃഷ്ട്ടി) അധികവും പ്രായമായ കോശങ്ങളുടെ

  വിഘടനം കുറച്ചു ആയിരിക്കും. ഇത് പ്രസ്തുത ജൈവ ശരീരത്തിന്റെ വളര്‍ച്ചയായി

  നമുക്ക് മനസ്സിലാക്കാം. പിന്നീടു, കോശ നിര്മിതിയും, വിഘടനവും സമമാകും.

  ഇതാണ് സ്ഥിതി. പിന്നീടു, ഈ അനുപാതം വിപരീത ക്രമത്തില്‍ ആകുമ്പോള്‍ മരണം

  തുടങ്ങുന്നു. വിഘാടനം  മാത്രം ഉണ്ടാകുകയും, സൃഷ്ടി ഇല്ലാതാകുകയും

  ചെയ്യുമ്പോള്‍ പൂര്‍ണ മരണം (സംഹാരം) സംഭവിക്കുന്നു. പിന്നീടു ആ ജൈവ

  ശരീരത്തിനു സ്വതന്ത്ര അസ്ഥിത്വം ഇല്ല തന്നെ.  ജനന, ജീവിത മരണങ്ങള്‍,

  പ്രപഞ്ച വികാസത്തിന്റെ ഭാഗമായ ഒരു സ്വയം സംഘാടന സംവിധാനമാണ്.  ജീവ

  സംവിധാനങ്ങളുടെ വിന്യാസത്തെ ഒരു സ്റ്റേഡിയത്തിലെ  നര്‍ത്തക സമൂഹത്തിന്റെ

  പാറ്റേണുകളുമായി  താരതമ്യം ചെയ്യുന്നത് നന്നാവും.

   

  ജീവിതം എന്തിനെന്നത്, ഒരിക്കലും ആ ജൈവ സത്തയുടെ ചോയിസല്ല. അത്, പ്രപഞ്ച

  സംവിധാനത്താല്‍ ആരോപിതമാകുന്ന ധ

  ര്‍മമാണ്  . ഓരോ ജൈവ സത്തയുടെയും ധര്‍മം,

  അത് ഭാഗമായിരിക്കുന്ന വ്യവസ്ഥയുടെ ആവശ്യകതയാണ്. അതിനും സ്വതത്ര

  അസ്തിത്വമില്ല.

   

  സ്ഥലപരിമിതി മറുപടിയെ ചുരുക്കുന്നു..ജീവനെയും ജീവിതത്തെയും, കഥനങ്ങളിലൂടെ

  മനസ്സിലാക്കിയ നമുക്ക്, വ്യവസ്ഥാ നിയമം പ്രപഞ്ച സംവിധാനത്തെ അറിയാനുള്ള

  വ്യക്തമായ ഒരു മറുപടി ആണ്. കൂടുതലറിയാന്‍ ഈ ലേഖകന്‍ തന്നെ എഴുതിയ ഈ

  കുറിപ്പും വായിക്കുക.

   

  ഒളിമ്പസ് : സത്യവും സാരവും – 1

   

  https://www.facebook.com/note.php?note_id=261009420613672

   

  https://www.facebook.com/notes/santhosh-olympuss/notes/296214990426448

  Print Friendly

  1146total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in