• നാം ഇനി എന്ത് ചെയ്യണം?

  by  • July 24, 2013 • സാമൂഹികം • 0 Comments

  നമ്മിലെ സാംസ്കാരിക ദുരന്തങ്ങളെ മാദ്ധ്യമങ്ങള്‍, പ്രത്യേകിച്ചും ഓണ്‍ ലൈന്‍ വേദികള്‍ ആഘോഷിക്കയാണ്,  എങ്കിലും കാലം ചെല്ലുന്തോറും പത്ര മാദ്ധ്യമങ്ങളിലെ ദുരന്ത വാര്‍ത്താ സാന്ദ്രത കൂടി വരിക മാത്രം ആണ്. എന്താകാം ഇതിനൊരു പശ്ചാത്തലം? (ആത്മാര്‍ഥമായ പ്രതികരണങ്ങളും വേദനകളും പങ്കിടുന്നവര് അതിനിടെ ഉണ്ടെന്നു വിസ്മരിക്കുന്നില്ല. അവര്‍ അറിയാതെ പോകുന്ന ചിലത് ആണ് ഇവിടെ പ്രമേയം)

   

   

  ഇന്നീ സംഭവങ്ങള്‍ വിളയാടുന്ന മുഖ്യ ധാരാ സമൂഹത്തിലെ യുവത എണ്‍പതുകളുടെയും തൊണ്ണൂറുകളുടെയും സൃഷ്ട്ടിയാണ്, പൊതുവില്‍…ഇന്നലെകളില്‍ പെരുകി വന്ന സിനിമകളില്‍, നോവലുകളില്‍, കഥകളില്‍ ഒക്കെ,   വില്ലന്‍ സുന്ദരിയെ ബലാല്‍കാരമായി പ്രാപിക്കുന്ന സീന്‍ ഒരു അനിവാര്യതയായി പലരും ഉയര്‍ത്തി പിടിച്ചിരുന്നു. സാമൂഹിക സദാചാരത്തെ ഒരു പുറത്ത് ഉയര്‍ത്തി നിര്‍ത്തുമ്പോള്‍, അത് ലംഘിക്കേണ്ടത് എങ്ങിനെ എന്ന് മറു പുറത്ത് വ്യക്തമായിരുന്നു. കലയുടെ സൃഷ്ട്ടിയുടെ കാഴ്ചകള്‍ അന്നത്തെ നിരൂപകരായ അനുവാചകനെ, അത്  സത്യ പരിശ്ചേദം എന്ന് ബോദ്ധ്യപ്പെടുത്തിയപ്പോള്‍, അരുകില്‍ അത് കണ്ടു രസിച്ച കുഞ്ഞുങ്ങളെ നമ്മുടെ വൃന്ദം കണ്ടില്ല. പിന്നെ അടക്കി വച്ച സദാചാരം പ്രാപിച്ചു തീര്‍ക്കെണ്ടാതാനെന്ന തോന്നല്‍ സമൂഹത്തില്‍ വെരൂന്നിയപ്പോള്‍, ഒറ്റയ്ക്കും തറ്റയ്ക്കും സിനിമയില്‍ കണ്ടതൊക്കെ അങ്ങുമിങ്ങും സമൂഹം മാതൃകയാക്കി നടപ്പിലാക്കി വന്നു. അത് വാര്‍ത്തയായി. ഓരോ വാര്‍ത്തയും അതാണ്‌ നമ്മുടെ സമൂഹം എന്ന ഒരു മനോ ബിംബം (Mental  Image  / paradigm) സാമൂഹ്യ മനസ്സില്‍ ഉണ്ടാക്കിയിട്ടു.  ആകുഞ്ഞുങ്ങള്‍ വളര്‍ന്നു. അവര്‍ക്ക് കണ്ടു ബോദ്ധ്യമായ ഒരു വര്‍ത്തമാനത്തില്‍ അവര്‍ ജീവിക്കുന്നു. കൊണ്ടായാലും കൊടുത്തായാലും.

   

   

  ഒരു വ്യക്തിയുടെ / വ്യവസ്ഥയുടെ മനോ ചിത്രമാണ് ആ വ്യവസ്ഥയുടെ വര്‍ത്തമാനം. അത് തന്നെ ആണിവിടെ സംഭവിക്കുന്നത്‌.. ആഘോഷമാകുന്ന വാര്‍ത്തകള്‍, നാളെയുടെ ബ്ലൂ പ്രിന്റ്‌ ആണ്. എതിര്‍ക്കപ്പെടുന്ന എന്തും വളര്‍ന്നു വരും എന്നത് പ്രകൃതി നിയമം ആണ്. ഒരിടത്ത് അത് തല്ലിക്കെടുത്തിയാല്‍, മറ്റൊരിടത്ത്, ആകസ്മികമെന്ന വണ്ണം പൂര്‍വാധികം ശക്തിയില്‍ തതുല്യമോ അതിലും വലുതോ ആയ ഒന്ന് ഉയര്‍ന്നു വരും. (ഒരു വ്യവസ്ഥയോടുള്ള പ്രതികരണാത്മക സമീപനം, ആ വ്യവസ്ഥയെ ശക്തിമത്താക്കും.) വാര്‍ത്തകളും, സമൂഹ മനസ്സിലെ പ്രക്ഷോഭങ്ങളും ഇവിടെ സമൂഹത്തെ കൂടുതല്‍ പ്രക്ഷുബ്ദ്ധമാക്കയെ ചെയ്തിട്ടുള്ളൂ.. അതിന്റെ പരിണതി ആണിവിടെ കണ്ടു വരുന്നത്. (ഈ ഒരു സംഭവത്തില്‍ എന്നല്ല, പൊതുവായ എല്ലാ സാമൂഹിക പ്രശ്നങ്ങളിലും.)

   

   

  ഈ അവസ്ഥയെ അപേക്ഷിച്ച്, ഇന്നത്തെ പത്രങ്ങള്‍, സിനിമകള്‍, ചാനലുകള്‍, എണ്‍പതുകളില്‍ ഇല്ലായിരുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവയിലൂടെ ചിത്രീകരണം നടത്തുന്ന ഒരു ജനതയുടെ ഭാവി സംസ്കൃതി എങ്ങിനെ ആയിരിക്കും? സംശയിക്കേണ്ടാ..  മനോ ചിത്രം കലുഷിതമായിരിക്കും. അവയോടു നമ്മുടെ പ്രബുദ്ധ സമൂഹം പ്രതികരിക്കും. അത്രത്തോളം  ദുരന്തങ്ങളുടെ വലിപ്പം കൂടുകയും ചെയ്യും. ഇത് ഒരു യാദൃശ്ചികതയല്ല. പ്രപഞ്ചത്തോടൊപ്പമുള്ള   മനുഷ്യകുലത്തിന്റെ വികാസ പരിണതിയുടെ   ഭാഗം ആണത്.

   

   

  മനുഷ്യ നിര്‍മിത നിയമങ്ങള്‍ കൊണ്ടല്ലാതെ, മനുഷ്യന്‍ എടുത്തു കൈ കാര്യം ചെയ്യുന്ന  പ്രകൃതിയുടെ നിയമങ്ങള്‍ ശരിയായ ദിശയില്‍ പാലിക്കുമ്പോഴേ വരാനിരിക്കുന്ന വന്‍ ദുരന്തങ്ങളെ നമുക്ക് നേരിടാനാകൂ.. പ്രകൃതി നിയമങ്ങളെ നാം മരത്തിലും പുഴയിലും ആണ് പൊതുവെ കാണുന്നത്,  പകരം നാം കൈ കാര്യം ചെയ്യുന്ന സര്‍വതിലും ഉള്ള പ്രകൃതിയുടെ നിബന്ധനകളും, സ്വഭാവവും, വിതരണവും കണ്ടു തുടങ്ങാന്‍ നമുക്ക് കഴിയണം. പ്രതികരണാത്മകത ഇല്ലാത്ത സൃഷ്ട്യാത്മകത കൊണ്ടേ ഇതിനോട് പരിഹാരമാകൂ. ഒളിമ്പസ് ഇങ്ങിനെയാണ്‌ ഈ ലോകത്തെയും പ്രശ്നത്തെയും പരിഹാരത്തെയും കാണുന്നത്..  മനുഷ്യനല്ല പ്രകൃതിക്കാണ് ഇതൊക്കെ തിരുത്താന്‍ കഴിയുക. തിരുത്താനുള്ള സംവിധാനങ്ങളെയും നിയമങ്ങളെയും പ്രകൃതിയില്‍ നിന്നും കണ്ടെത്താതെ വഴിയില്ല. കണ്ടെത്തി പാലിക്കേണ്ടതും നടപ്പില്‍ വരുത്തേണ്ടതും മനുഷ്യന്‍, അതായത് നാം ഓരോരുത്തരും.  ഈ പശ്ചാത്തലത്തില്‍, ഈ മാദ്ധ്യമ ആഘോഷ സംസ്കാരത്തെ നാം ശ്രദ്ധിക്കാതെ ആകണം, ഭാവി സമൂഹത്തെ കലുഷമാക്കുമെന്നു ഉറപ്പുള്ള പുതു ബിംബങ്ങള്‍ തീര്‍ക്കാതെ ആകണം, ഇവയോടൊക്കെ പ്രതികരിച്ചു കൊണ്ടിരിക്കുന്ന സമയം പുതിയൊരു ലോകം നാം ഉരുവാക്കണം, അത് മറ്റാരുടെയോ ഉത്തരവാദിത്തമാണെന്ന്   നാം കരുതാതെ ഇരിക്കണം. ഇറങ്ങി തിരിക്കുക, ഇന്ന് തന്നെ, ഫലം, മുപ്പതോ അമ്പതോ നൂറോ വര്ഷം അകലെ ആയിരിക്കാം, എങ്കില്‍ നാം ഇറങ്ങി തിരിച്ചേ പറ്റൂ.. ഞാന്‍ എന്നേ ഇറങ്ങി ക്കഴിഞ്ഞു. നിങ്ങളോ?

   

  https://www.facebook.com/notes/santhosh-olympuss/notes/456784071036205

   

  Print Friendly

  565total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in