• കുടിക്കാന്‍ ഏറ്റവും നല്ല വെള്ളം ഏതാണ്?

  by  • July 19, 2013 • ആരോഗ്യം • 0 Comments

  ആരോഗ്യകരമായ ജീവനത്തിനു നഗരങ്ങളിലേതല്ലാത്ത / മലിനമല്ലാത്ത കിണറ്റു വെള്ളം തന്നെ നല്ലത്. സ്വാഭാവിക ധാതുകളും, ജീവന സഹായികളായ ബാക്ടീരിയങ്ങളും കൊണ്ട് സമൃദ്ധം ആയിരിക്കും കിണറ്റു ജലം. കാടുകളിലെ അരുവിയില്‍ നിന്ന് കിട്ടുന്ന ജലവും ഇതിനെക്കാള്‍ സമൃദ്ധമായ ജീവ ജലം തന്നെ..

   

  മലിന ജലത്തില്‍ അണുക്കള്‍ കാണാം. അവ ജീവ രൂപത്തില്‍ ആകുമ്പോള്‍, നമുക്കകത്തു ചെന്നാല്‍, ജലദോഷ രൂപത്തില്‍ അതിനെ പുറം തള്ളാന്‍ ശരീരം ശ്രമിക്കും. അതേ മലിന ജലം തിളപ്പിക്കുമ്പോള്‍ മലിന ജലത്തിലെ അണുക്കള്‍ കുറെ ചത്തൊടുങ്ങും. ആ ശവപാനീയം കുടിയ്ക്കുമ്പോള്‍ ജീവ സ്വഭാവം ഇല്ലാത്തത് എന്നത് കൊണ്ട് തന്നെ ഉടന്‍ ഒരു പ്രതികരണം, ശരീരം കാണിക്കാതിരിക്കുകയും, പിന്നീട്, വിഷ സങ്കലനത്തിന്റെ അധിക കാരണമായി മാറുകയും ചെയ്യും.

   

  തിളപ്പിച്ച്‌ നീരാവിയാക്കി, ആ നീരാവി ഘനീഭവിച്ചു ഉണ്ടാകുന്ന വാറ്റു ജലം കുറേക്കൂടി അപകടരഹിതമാണ്. ജീവ ധാതുക്കള്‍ ഉണ്ടായിരിക്കില്ല എന്നതിനാല്‍ അത് മാത്രം തുടര്‍ച്ചയായി കഴിക്കുന്നത്‌ അനാരോഗ്യകരമാണ് താനും. ഫില്‍ട്ടര്‍ ചെയ്തും റിവേഴ്സ് ഓസ്മോസിസ് ചെയ്തും ലഭിക്കുന്ന നഗര ജലം സ്ഥിരമായി ഉപയോഗിക്കുന്നതും അത്യന്തം അനാരോഗ്യകരമാണ്.

   

  മഴ വെള്ളം വാറ്റു ജലം അല്ല. ആദ്യം പെയ്യുന്ന മഴ വെള്ളം തികച്ചും അപകടകാരി ആയിരിക്കും. അന്തരീക്ഷത്തിലെ പൊടി പടലങ്ങള്‍ പെയ്തൊഴിഞ്ഞ ശേഷമുള്ള മഴ വെള്ളം, നല്ലതായിരുന്നു. എങ്കിലും, അന്തരീക്ഷ മലിനീകരണം മൂലം, ഇന്ന് ലഭ്യമാകുന്ന മഴജലം, നല്ലതാണെന്ന് പറയുക വയ്യ. അതിനാല്‍, മലിന വല്കരിക്കാത്ത ഇടങ്ങളിലെ മഴ വെള്ളം മണ്ണില്‍ സംഭാരിച്ചുണ്ടാകുന്ന ഊറ്റു ജലമാണ് ഏറ്റവും യുക്തം, അതും കാട്ടരുവികളിലെ..

   

  https://www.facebook.com/notes/santhosh-olympuss/notes/281604688554145

  Print Friendly

  523total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in