• ആരുണ്ട്‌ ഒരു സുസ്ഥിര ജീവനത്തിന്…

  by  • August 31, 2013 • സാമൂഹികം • 0 Comments

  പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ – അത് ഭൂകമ്പമായാലും സുനാമിയായാലും
  കൊടുങ്കാറ്റായാലും – വന്‍ കെടുതികള്‍ ഉണ്ടാകും. ഈ ദുരന്തങ്ങള്‍ വെറും
  യാദൃശ്ചികമല്ല. പ്രാപഞ്ചിക വികാസത്തിന്റെ ഭാഗമായുള്ള ഭൂമിയുടെ,
  സൌരയൂഥത്തിന്റെ പുനരാവിഷ്കാരങ്ങളാണവ. പിന്നെ ചില സ്വയം പരിചരണങ്ങളും…

  പനിയും ജലദോഷവും ഒക്കെ വരുമ്പോള്‍ നാം അവയെ ശത്രുവായി കാണാറുണ്ട്‌.
  എന്നാല്‍ ഈ പ്രാഥമിക രോഗങ്ങള്‍, താല്‍കാലിക അസ്വസ്ഥതയിലൂടെ ശരീരത്തെ
  ബാധിക്കുന്ന അഴുക്കുകളെയും, അനാവശ്യ കോശങ്ങളെയും, അസ്വാഭാവികതകളെയും പുറം
  തള്ളുകയോ രൂപമാറ്റം വരുത്തുകയോ ആണ് ചെയ്യുന്നത്.. അത് ശരീരത്തിന്റെ നില
  നില്പിന്റെ മെക്കാനിസമാണ്. പകരം ഈ പ്രാഥമിക രോഗങ്ങളെ ശത്രുവായി കണ്ടു
  തുടങ്ങി ചികിത്സ ആരംഭിക്കുമ്പോള്‍, പതിയെ ശരീരം വലിയ രോഗങ്ങളിലെക്കും,
  വലിയ കോശ നാശങ്ങളിലെക്കും, ഒരു പക്ഷെ അംഗ ഭംഗങ്ങളിലെക്കും വരെ നീങ്ങും.

  അത് പോലെ ഭൂമിയുടെ വലിയ ശരീരത്തിലെ കോശങ്ങളായ മനുഷ്യരുടെ , യുക്തി
  പൂര്‍ണവും വിഘടിതവും ആയ പ്രവര്‍ത്തനങ്ങള്‍ ഭൂമിക്കു പനിയും ജലദോഷവും
  ഒക്കെ വരുത്തിയത് പലവുരു നാം കണ്ടില്ലെന്നു നടിച്ചതാണ്. അപ്പോള്‍ വലിയ
  രോഗങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. അത് വന്നു തന്നെയാകണം. അല്ലെങ്കില്‍,
  കോശങ്ങള്‍ വഴി മാറണം.

  അതിനുള്ള ഏക പരിഹാരം, നാം സുസ്ഥിര ജീവന ശൈലികളിലേക്ക് നീങ്ങണം എന്നതാണ്.
  അത് ഏകപക്ഷീയമോ, എന്തെങ്കിലും മാത്രം കണ്ടു കൊണ്ടോ ആയിട്ട് കാര്യമില്ല.
  പ്രകൃതിയുടെ നിയമനങ്ങളെ അറിയണം, എല്ലാം തമ്മിലുള്ള ഒരിക്കലും ഒഴിച്ചു
  കൂടാനാകാത്ത പരസ്പര ബന്ധിപ്പിക്കലിനെ പറ്റി അറിയണം. എല്ലാം ചേര്‍ത്ത്
  ഒരുമിച്ചു ഗതി തിരിയണം, അഥവാ തിരിക്കണം. അതിനായി ജീവിതത്തെ പുനര്‍
  നിര്‍വചിക്കേണ്ടി വരും. പുനരാവിഷ്ക്കരിക്കെണ്ടിവരും.. (ഇല്ലെങ്കില്‍,
  അധികം വൈകാതെ എരിഞ്ഞൊടുങ്ങേണ്ടി വരും.)

  വീണ്ടും ഞങ്ങള്‍ അന്വേഷിക്കയാണ്, ആരുണ്ട്‌ ഒരു സുസ്ഥിര ജീവനത്തിന്….
  വെറുതെ ചര്‍ച്ച ചെയ്തിരിക്കാനല്ലാതെ കൂടെ കൂടാന്‍? മറുപടി പറയൂ..

   

  https://www.facebook.com/photo.php?fbid=268090676572213

  Print Friendly

  336total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in