• കാറ്റിന്റെ ശക്തിയാല്‍ വെബ്സൈറ്റുകള്‍.

  by  • September 1, 2013 • പരിസ്ഥിതി • 0 Comments

  നിമുകി വെബ്സൈറ്റുകള്‍ പൂര്‍ണമായും വിന്‍ഡ് പവറിലേയ്ക്ക് മാറുന്നു.

  (ഗാഢപരിസ്ഥിതി സ്ഥാപനമായ ഗ്രീന്‍ക്രോസ് ഫൌണ്ടെഷന്റെ ധനശേഖരനാര്‍ത്ഥം വിതരണം ചെയ്യപ്പെടുന്ന, കേരളത്തില്‍ നിന്നുമുള്ള നിമുകി ക്വിബിറ്റ് വെബ് സൈറ്റുകള്‍, ലോകത്തിലേക്കും ഏറ്റവും ചെറുതും, വേഗതയേറിയതും, വിലകുറഞ്ഞതും, സെക്കന്റുകള്‍ക്കകം ഹോസ്റ്റ് ചെയ്യപ്പെടുന്നതുമായ സീ. എം. എസ്. ഫ്രെയിംവര്‍ക്കാണ്. )

  ഇനി മുതല്‍ നിമുകി വെബ് സൈറ്റുകളുടെ സെര്‍വറുകള്‍ കാറ്റില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയിലാണ് പ്രവര്‍ത്തിയ്ക്കുക. ഇത് വഴി ഫോസില്‍ ഫ്യൂവലുകള്‍ കത്തിച്ചു പരിസ്ഥിതി ആഘാതം സൃഷ്ട്ടിക്കുന്ന പഴയ സാങ്കേതിക വിദ്യകള്‍ക്ക് ഒരു ബദല്‍ മറുപടിയായി മാറും. സമാന്തരമായി ഇതര ഹരിത സാങ്കേതികതകള്‍, വൈദ്യുതി ലാഭിക്കുന്ന സമീപനങ്ങള്‍, വനവത്കരണം എന്നീ കാര്യങ്ങളിലും നിമുകിയിടെ ഡാറ്റാ സെന്ററുകള്‍ ശ്രദ്ധിയ്ക്കുന്നുണ്ട്.

  നിമുകി അതിന്റെ വെബ്സൈറ്റ് ഫ്രെയിം വര്‍ക്കില്‍ ഉപയോഗിക്കുന്നത്, നെറ്റ്വര്‍ക്ക് ലൈനുകള്‍, സെര്‍വര്‍, എന്നിവയുടെ വൈദ്യുതിയുടെയും സമയത്തിന്റെയും ഉപയോഗത്തില്‍ കുറവ് വരുത്തുന്ന സങ്കേതങ്ങള്‍ ആണ് . അതിനാല്‍ വെബ്സൈറ്റ് സന്ദര്‍ശകരുടെ വൈദ്യുതിയും സമയവും പണവും ലാഭിക്കുന്നു.

  നിമുകിയുടെ സോഫ്റ്റ്വേര്‍ ഉത്പാദനത്തില്‍ പൂര്‍ണമായും സോളാര്‍ / വിന്‍ഡു പവറിലേയ്ക്ക് മാറുക എന്ന ലക്‌ഷ്യം ഒരു വര്‍ഷത്തിനുള്ളില്‍ സാദ്ധ്യമാക്കുവാനുള്ള ശ്രമത്തിലാണ് നിമുകി ഉത്പാദകരായ നവ ഗോത്ര തൊഴില്‍ ഗ്രാമം പ്രവര്‍ത്തകര്‍..

   

  https://www.facebook.com/photo.php?fbid=431210933593519

  Print Friendly

  383total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in