• പട്ടിണി മാറും എന്ന സ്വപ്നത്തോടെ

  by  • August 31, 2013 • രാഷ്ട്രീയം • 0 Comments

  റിപ്പബ്ലിക്കന്‍ ഇന്ത്യയെ കാണണം എന്ന അര്‍ത്ഥത്തില്‍ ഒരു പോസ്റ്റ് കണ്ടു..

  പട്ടിണി ഒരു രാഷ്ട്രീയ (രാഷ്ട്ര സംബന്ധി ആയ) പ്രശ്നമാണോ.. അതൊരു സാംസ്കാരിക പ്രശ്നമാണ്.. ജനതയുടെ മനോ ചിത്രം സൃഷ്ട്ടിക്കുന്ന പ്രശ്നം. നമുക്കൊരു സാംസ്കാരിക നവോദ്ധാനമാണ് ഉണ്ടാകേണ്ടത്.. അതിനുള്ള വഴികളാണ് നാം കാണേണ്ടത്..

  ഇവിടെ ഭക്ഷണമോ, സമ്പത്തോ ഇല്ലായ്കയല്ല, അതിലെ വിതരണ ക്രമമാണ് പ്രശ്നം. ഒരു വ്യക്തിയുടെ ധനത്തെ ആകര്‍ഷിക്കുന്നത് അയാളുടെ ആത്മചിത്രമാണ്. നമ്മിലെ ദരിദ്ര നാരായണന്മാര്‍ മനസ്സില്‍ പേറുന്ന തെറ്റായ ആത്മചിത്രമാണ് ദാരിദ്ര്യത്തിന് കാരണം. ഇത് മാറ്റാനാകും…

  അത് പ്രായോഗികമായി മനസ്സിലാക്കാന്‍ ഒരു നിരീക്ഷണം പറയാം. നിങ്ങള്‍ക്ക് ഒരു സ്നേഹമയനായ പട്ടി / നായ ഉണ്ടെന്നു “പുതുതായി” സങ്കല്‍പ്പിക്കുക. കുറച്ചുനാള്‍ എപ്പോഴും അത് തന്നെ മനസ്സില്‍ ഭാവന ചെയ്യുക. ഒരു പട്ടിക്കുഞ്ഞു നിങ്ങളെ തേടി വരും. നിങ്ങള്‍ അതിനെ അന്വേഷിക്കേണ്ടതില്ല. (സങ്കല്പിക്കുമ്പോള്‍ എന്നോട് വിയോജിക്കാതെ ഇരിക്കുക. പരീക്ഷണാര്‍ത്ഥം ചെയ്യാതിരിക്കുക. പ്രകൃതിയുടെ ഈ ആകര്‍ഷണത്തെ ഉറച്ചു വിശ്വസിക്കുക.) ഇത്
  പ്രകൃതിയുടെ ആകര്‍ഷണ നിയമം ആണ്. ഗുരുത്വം പോലെ..

  തനിക്കുള്ള ഭക്ഷണം പ്രകൃതി തനിക്കു വേണ്ടി കരുതിയിട്ടുണ്ടെന്നും,
  വേണ്ടപ്പോള്‍ തനിക്കു കിട്ടുമെന്നും ഉള്ള, മനോചിത്രം (ഉപബോധ മനസ്സില്‍) ഉണ്ടെങ്കില്‍, ഭക്ഷണം വേണമെന്നുള്ളപ്പോള്‍ മുന്നിലെത്തും. അതിനു പ്രത്യേക ശ്രമമൊന്നും വേണ്ടതില്ല. അതിനായി യാചിക്കേണ്ടി വരും എന്ന ചിത്രമുള്ളവര്‍ക്ക്, അത് ചെയ്തേ മതിയാകൂ.. യാചനയോ അദ്ധ്വാനമോ ഇല്ലാതെ അത്
  വരും എന്ന മനോ ചിത്രം ഉള്ളവര്‍ക്ക് അത് സമയത്തിന് തേടി വരും. ഒരു സര്‍ക്കാര്‍ ജോലി പോലെ..

  അതിനാല്‍, മനോചിത്രം രൂപപ്പെടുത്തുക. അവനവനു വേണ്ടുന്ന എന്തും, അതെനിക്ക് വന്നു ചേരും എന്ന ഉത്തമ ബോദ്ധ്യത്തെ ആശ്രയിച്ചാണ്.. അതൊരു സംസ്കാരമാകണം.. പട്ടിണി ഇല്ലായ്മ എന്നല്ല, ഒരു മൊട്ടു സൂചി പോലും നമുക്ക് വേണമെങ്കില്‍, അങ്ങിനെയേ നമ്മിലെക്കെത്തൂ.
  (ഒളിമ്പസ് പഠിപ്പിക്കുന്നതും അത് തന്നെ..)

  കൂടുതലറിയാന്‍ https://www.facebook.com/groups/olympussdarsanam/

  https://www.facebook.com/photo.php?fbid=301521316562482

  Print Friendly

  386total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in