• നിരക്ഷര ധ്യാനം

  by  • September 2, 2013 • ആത്മീയത • 0 Comments

  അക്ഷരം ചെറുപ്പത്തിലെ ശരീരത്തിലേക്ക് വന്നു ചേർന്ന് പോകുന്ന ഒരു ബാധയാണ്. പതിയെ ആ ബാധ വായനയാകും. അക്ഷരം ഒരു ബാധതന്നെ എന്ന് ബോദ്ധ്യ മാകുമ്പോൾ നിറുത്തിയാലും, കണ്ണിന്റെ മുന്നിൽ ഒരു നിമിഷത്തേക്കെങ്കിലും ഒരക്ഷരം വന്നു പെട്ടാൽ ഉൾമനസ്സ് കൊണ്ട് വായിച്ചു പോകുക എന്നൊരു “രോഗാവസ്ഥ” ബാക്കിയാകും .. സഹജ ബോധത്തെ തുരത്തുവാൻ ഒരു പക്ഷെ മനുഷ്യൻ ആദ്യം കണ്ടെത്തിയ ആയുധം തന്നെയാണ് അക്ഷരം. അക്ഷര ആയുധ ക്ഷതമേറ്റ് വീണു പോയ ഇരയുടെ രോദനമാണ് ഓരോ വായനയും. വായന വേണ്ടെന്നു ബോദ്ധ്യമാകും വരെയെങ്കിലും വായിച്ചേ മതിയാകൂ എന്നാണു നമ്മുടെ നിയോഗം. ആവശ്യത്തിനു വായിച്ചു എന്ന് ബോദ്ധ്യമായി എന്ന് തോന്നുന്നുവെങ്കിൽ, അതങ്ങിനെ അങ്ങ് പോകില്ലാ എങ്കിലും, നമ്മിലെ വായനയെ എടുത്തു ദൂരെ എറിയുക. നമ്മുടെ സ്വത്വം നമ്മോടു മിണ്ടി തുടങ്ങും.

   

  https://www.facebook.com/photo.php?fbid=533055836742361

   

   

  Print Friendly

  511total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in