• മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം

  by  • July 18, 2013 • ആരോഗ്യം • 0 Comments

  Manoj Selvarajan ചോദിക്കുന്നു..

  പഴങ്ങളും അണ്ടി വര്‍ഗങ്ങളും, പച്ചയായി കഴിക്കാവുന്ന പച്ചക്കറികളുമാണ്

  മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം എന്ന് പ്രകൃതിജീവനം പറയുന്നു. അതിനെ

  കുറിച്ച് ഒന്ന് പറയാമോ ? ഈ യഥാര്‍ത്ഥ ഭക്ഷണം എന്ന് വച്ചാല്‍ മറ്റുള്ളവ

  തെറ്റായി ശീലിച്ചതാണ് എന്നാണോ ?

   

   

  =

  പൊതു ഭൂമേഖലയില്‍ ഉള്ള മനുഷ്യന്‍, ഒപ്പോസം, ചിലതരം കുരങ്ങുകള്‍, ചില

  പക്ഷികള്‍ എന്നിവ, ഫലഭുക്ക് (frugivorous) എന്ന വിഭാഗത്തില്‍ പെടുന്നു.

  മുഖ്യഭക്ഷണം ഫലങ്ങള്‍ ആയിരിക്കും എന്നതാണീ വര്‍ഗങ്ങളുടെ പ്രത്യേകത. സസ്യ

  ജാലത്തിന്റെ വിത്തുവിതരണ സംവിധാനത്തിന്റെ ഭാഗമാണത്‌. പശുക്കളുടെ മുഖ്യ

  ഭക്ഷണം പുല്ലെന്നപോലെ, പ്രകൃത്യാനുസരണം ആയിരിക്കും അവയുടെ ദഹനേന്ദ്രിയ

  വ്യൂഹത്തിന്റെ രൂപകല്‍പന.  (പല്ലിന്റെ ഘടന, നട്ടെല്ലിന്റെ നീളവും,

  അന്നപഥത്തിന്റെ നീളവും തമ്മിലുള്ള അനുപാതം, ആമാശയത്തിലെ ദഹനരസങ്ങളുടെ

  ഘടനയും ഗാഢതയും, യൌക്തിക ശേഷി എന്നിവയ്ക്ക് അനുസരിച്ചാണ് ഏതു തരം

  ഭുക്കാനെന്നു വേര്‍തിരിച്ചു പറയാനാകുക.)  മുഖ്യ ഭക്ഷണത്തോട് ചേര്‍ന്ന്

  പോകുന്ന ഇതര ഭക്ഷണങ്ങളെയും ഉള്‍ക്കൊള്ളാന്‍ പാകത്തിലായിരിക്കും

  ദഹനേന്ദ്രിയവ്യൂഹത്തിന്റെ പ്രവര്‍ത്തനം. ഇവയോട് അടുത്ത് നിലക്കാത്ത

  ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ ആരോഗ്യത്തിനു നല്ലതായിരിക്കില്ല. അതുകൊണ്ട്

  തന്നെ ഒരു ജീവിയുടെ സഹജമായ ഭക്ഷണത്തെ ആണ് യഥാര്‍ത്ഥ ഭക്ഷണം എന്ന് പ്രകൃതി

  ജീവനക്കാര്‍ പറയുന്നത്.

   

   

   

  എസ്കിമോകള്‍ക്ക് മത്സ്യം നന്നായി  ദഹിക്കും. അത് പോലെ തന്നെ ഓരോ നരവംശ

  വിഭാഗത്തിനും അവരവരുടെ ഭൂപ്രദേശത്ത്  ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കള്‍ ആണ്

  പൂര്‍ണമായും യോജിക്കുക. അപ്പോള്‍ പ്രാദേശികമായി ലഭ്യമല്ലാത്ത

  ഭക്ഷ്യവസ്തുക്കളും, ശരിയല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ തന്നെ.

  യന്ത്രവേഗത്തില്‍ ഏറിയുള്ള യാത്ര നമ്മെ ക്ഷീണിപ്പിക്കുന്ന പോലെ ഭക്ഷ്യ

  വസ്തുക്കളെയും ക്ഷീണിപ്പിക്കും. ഒരു പ്രാദേശിക വിഭവം പോലും, വിദൂര

  ദിക്കില്‍ നിന്നും യാത്ര ചെയ്തു വന്നതാണെങ്കില്‍, ശരിയല്ലാത്ത ഭക്ഷ്യ

  വസ്തു ആണ്. പ്രകൃതി, പാകം ചെയ്തു വച്ചതിനെ, നാം പാചകം ചെയ്യുന്നതും

  ശരിയില്ലായ്കയിലേക്ക് നയിക്കും. പാചകം ചെയ്തു മൃതമാകുന്നു എന്നത് തന്നെ

  പ്രശ്നം. പാചകം ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ രണ്ടു മൂന്നു മണിക്കൂറിനകം,

  പൂര്‍ണമായും മൃതമാകും. പൂര്‍ണ മൃത ഭക്ഷണം കഴിക്കുന്നതും മനുഷ്യര്‍

  ശരീരത്തിനു ശരിയല്ലായ്കയാണ് …

   

   

   

  പ്രകൃതിയില്‍ ഒരുമിച്ചുണ്ടാകുന്ന പലതും വേര്‍തിരിച്ചു കഴിക്കുന്നതും

  ശരിയല്ലായ്ക തന്നെ. ഉരുളക്കിഴങ്ങിന്റെ തോല് കളയുന്നതും, അരിയുടെ തവിട്

  കളയുന്നതും ഈ വിഭാഗത്തില്‍ പെടുന്നു. (എന്ന് വച്ച് ചേനയും ചേമ്പും തോല്

  കളയാതെ കഴിക്കരുതേ..) പരസ്പരം ചേരാത്തവയെ  സമീകൃത ഭക്ഷണം എന്ന പേരില്‍

  ഒരുമിച്ചു ചേര്‍ക്കുന്നതിലും  ഒരു ശരി കേടുണ്ട്. മാംസ്യം ആയ പരിപ്പും,

  അന്നജമായ അരിയും ഒരുമിച്ചു കഴിക്കുന്നത്‌ നല്ലതല്ല. വ്യത്യസ്ത ദഹന

  സ്വഭാവമുള്ള അന്നജങ്ങള്‍  (ഉദാഹരണം അരിയും ഉരുളക്കിഴങ്ങും, കടലയും/പയറും,

  പുട്ടും.. ) തന്നെ ഒരുമിച്ചു കഴിക്കുന്നതും അത്ര കണ്ടു നല്ലതെന്ന് പറയുക

  വയ്യ. (പകരം പുട്ടിനു കൂടെ മുളപ്പിച്ച കടല/പയറ്  അത്ര കണ്ടു

  പ്രശ്നകാരിയല്ല, നല്ലതാണ് താനും)  എളുപ്പം ദഹിക്കാവുന്ന, മിശ്രിതങ്ങള്‍

  കുറഞ്ഞ സഹജ ഭക്ഷണമാണ് നല്ല ഭക്ഷണം എന്നു പറയാവുന്നത്.  ഒരു നേരത്തെ

  ഭക്ഷണത്തില്‍ ചേരുവകള്‍ എത്രകണ്ട് കൂടുന്നുവോ, അത്ര കണ്ടു അത്

  നല്ലതല്ലാത്ത (സങ്കീര്‍ണമായ) ഭക്ഷണം ആണ് എന്ന് പറയാം. (എങ്കില്‍

  മലയാളിയുടെ ഇഷ്ട വിഭവമായ സാമ്പാര്‍ എത്ര അപകടകാരി ആണെന്ന് ഒന്ന്

  ആലോചിച്ചു നോക്കൂ..)

   

   

  ഇതൊക്കെ സാങ്കേതികമായി ഇങ്ങനെയൊക്കെയാണെങ്കിലും, മനസ്സിന് ഇഷ്ടമാകുന്ന

  ഭക്ഷണം, സ്നേഹം  ചേര്‍ത്ത് പാകവും പാചകവും ചെയ്തു, സ്നേഹം ചേര്‍ത്ത്

  വിളമ്പി ഉണ്ണാന്‍, ഒരു സാഹചര്യം നമുക്കുണ്ടെങ്കില്‍ അത് തന്നെ നല്ല

  ഭക്ഷണം.. അമ്മമാര്‍ നമുക്ക് നല്‍കുന്ന നന്മയുടെ ഭക്ഷണം

   

  https://www.facebook.com/notes/santhosh-olympuss/notes/296230857091528

  Print Friendly

  655total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in