• ശാസ്ത്രം – ശാസ്ത്രീയത – ആധികാരികത.

  by  • June 10, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  ശാസ്ത്രം എന്നാല്‍ പറഞ്ഞിട്ടുള്ളത്. [ശാസതേ ഇതി : അങ്ങനെ പറഞ്ഞിരിക്കുന്നു. A body of teaching (in general), scripture. എന്ന് സംസ്കൃത നിഘണ്ടുവില്‍ കാണുന്നു.] അതായത് പ്രമാണങ്ങളില്‍ പറഞ്ഞിട്ടുള്ളത് എന്നാണു ഭാഷാര്‍ത്ഥം.

  അതേ ധാതുവില്‍ നിന്നും വന്നതാണെങ്കിലും ശാസ്ത്രീയം എന്ന പദത്തിനു ശാസ്ത്രത്തിനു തല്‍സമം ആയി ഉപയോഗിക്കുന്ന സയന്‍സ് അഥവാ സാങ്കേതിക ജ്ഞാന എന്ന പദത്തിനോട് കടപ്പാട്. സയന്‍സ് എന്നാല്‍ സാങ്കേതികമായി പറയപ്പെട്ടത് തെളിയിക്കപ്പെട്ടത്. വീണ്ടും തെളിയിക്കാവുന്നത്.

  ശാസ്ത്രം എന്നത് നേരില്‍ ഭാഷാന്തരം നടത്തുമ്പോള്‍ സംഗതി മാറിപ്പോകുന്നുണ്ട്.

  സയന്‍സിനു ചില അനുമാന സങ്കേതങ്ങള്‍ ഉണ്ട്. അതുവഴി യാത്ര ചെയ്തു കണ്ടെത്തുന്നവയാണ് സയന്റിഫിക് അഥവാ ശാസ്ത്രീയം  ആകുന്നതു. അല്പം കൂടി ലളിതമായി പറഞ്ഞാല്‍ പൊതു യുക്തിക്ക് നിരക്കുന്നത്. അനുമാന സങ്കേതങ്ങളോ സമീപനങ്ങളോ തിരുത്തപ്പെട്ടേക്കാം. അത് കൊണ്ട് പൊതു യുക്തിയുടെ നിലപാടുകളിലും അതുവഴി സയന്റിഫിക് ആയ കണ്ടെത്തലുകളിലും മാറ്റം വന്നേക്കാം.

  സയന്‍സിലും സയന്റിഫിക് ആയ അനുമാനങ്ങളിലും പ്രാഥമിക അനുമാനം, സമീപനം, സാങ്കേതികനിര്‍ണയം, ആവര്‍ത്തനം, പുനരാവിഷ്കര സാദ്ധ്യത എന്നീ ക്രമത്തില്‍ ഒരു രീതിശാസ്ത്രം [പ്രവിധി – Methedology] ഉണ്ട്. അതില്‍ നിന്നും വേറിട്ടുള്ള ഒന്നിനെ ശാസ്ത്രം ആണ് എന്ന് അധികാരികള്‍ അംഗീകരിക്കില്ല. അനുയായികളും. പലപ്പോഴും ഈ അധികാരികളെക്കാളും കടുപ്പമാണ് അനുയായികള്‍). പ്രയഗിച്ചു പരിചയിച്ചവര്‍ക്ക് ബോദ്ധ്യം ആകുന്ന പ്രവിധികളുടെ പോരായ്മകളേയും പരിമിതികളെയും പറ്റി അറിയാതെ വിശ്വസിക്കുന്നു എന്നത് കൊണ്ടാണ് ഈ കടുത്ത മൌലികവാദം.  ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഉള്ളത് ശാസ്ത്രങ്ങള്‍ക്ക് ആണ് എന്ന് ഈയുള്ളവന്‍ ഉറച്ചു കരുതുന്നു. അപ്പോഴും സത്യാന്വേഷണത്തിനു ശാസ്ത്രം ഒരു പ്രാഥമിക മോമന്റം നല്‍കും എന്നതും ഉറച്ചു കരുതുന്നു.

  പ്രവിധികള്‍ക്കും അപ്പുറത്ത് നിന്ന് മാത്രം കണ്ടെത്താവുന്ന അനന്തകോടി പ്രാപഞ്ചിക പ്രതിഭാസങ്ങളിലേക്ക് ഒട്ടു ധൈര്യത്തോടെ കയറിചെല്ലാനുള്ള ഒരു പടിവാതില്‍ ആണ് സയന്‍സ്. അതിന്‍റെ ഇടനാഴിയും നീളം ഏറിയതാണ്. അതിന്‍റെ അതിരുകള്‍ എല്ലാം മനുഷ്യ കേന്ദ്രിത / മുതലാളിത്ത സംവിധാനങ്ങളും അവരിലൂടെ ഭരണകൂടങ്ങളും അക്കാദമികളും കയ്യടക്കി വച്ചിട്ടുള്ളത് കൊണ്ട്, ഈ ഇടനാഴിക്കും അപ്പുറത്ത് ചെന്ന് സത്യാന്വേഷണം നടത്തുവാനുള്ള അവസരം വളരെ കുറവാണ്. അധികാരികള്‍ക്കും അപ്പുറത്ത് ചെന്ന് സയന്‍സിന്‍റെ യഥാര്‍ത്ഥ ചക്രവാളങ്ങള്‍ കണ്ടെത്തുന്നവര്‍ മറയ്ക്കപ്പെടുകയോ മരിക്കപ്പെടുകയോ ചെയ്തു പോരുന്നു.

  എന്നാല്‍ സത്യാന്വേഷണത്തിനുള്ള ഒരു പ്രാഥമിക സങ്കേതം മാത്രമാണ് സയന്‍സ് എന്ന പക്ഷമാണ് ഈയുള്ളവന്. ഭൌതികമായ ഘടനയേയും അതിന്റെ പ്രാഥമിക ഭൌതിക പ്രതിഭാസങ്ങളേയും മാത്രം കണ്ടു കൊണ്ട് അനുമാനം ചെയ്യുകയും അതിനും അപ്പുറം ഇല്ല എന്ന് ശാഠൃം  പിടിക്കുകയും ചെയ്യുന്നതോടെ സയന്‍സ് അപക്വവും അപൂര്‍ണവും വികാസ സാദ്ധ്യത ഇല്ലാത്തത് ആകുകയും ചെയ്യുന്നു.

  അങ്ങനെ ശാഠൃം ഇല്ലാത്ത  ശാസ്ത്ര ധാരകള്‍ ഉണ്ട്. സത്തയുടെ ഘടന കൂടാതെ അതിന്റെ പൂര്‍വ സംഘാടനത്തെയും വര്‍ത്തമാന നിര്‍ദ്ധാരണത്തെയും (പ്രതിഭാസങ്ങളേയും) ബന്ധങ്ങളെയും ധര്‍മങ്ങളെയും പശ്ചാത്തലങ്ങളെയും രേഖീയമല്ലാത്ത വിന്യാസങ്ങളെയും അനുരൂപനത്തെയും പാരസ്പര്യത്തെയും ഇവയുടെ എല്ലാം ബഹു മാന സാദ്ധ്യതകളെയും എല്ലാം പരിഗണിച്ചു കൊണ്ട് അധികാരിയല്ലാതെ നില്‍ക്കുന്ന സ്വതന്ത്ര സമീപനം ആണ് ഈ ധാരകള്‍ക്ക് ഉള്ളത്. ഉദാഹരണത്തിന് സിസ്റ്റമിക് തിങ്കിംഗ്, ഡീപ്ഇക്കോളജി എന്നിവ ഒളിമ്പസ് ഉപയോഗിക്കുന്ന മേഖലകള്‍ ആണ്.

  മേല്‍പറഞ്ഞവയില്‍ ഏതിനെ പറ്റിയും പറഞ്ഞു വച്ചാല്‍ ശാസ്ത്രം. അതിന്റെ സാങ്കേതിക യുക്തി സയന്‍സ് . സാങ്കേതിക യുക്തി നിറച്ചതായാല്‍ ശാസ്ത്രീയം, അഥവാ സയന്റിഫിക്. അധികാരി പറഞ്ഞതിനോട് ചേര്‍ന്ന് നിന്നാല്‍ ആധികാരികം. അധികാരിക്ക് ഇഷ്ടമല്ലാത്തതയാല്‍ അശാസ്ത്രീയം. അധികാരിയുടെ സാദ്ധ്യതയ്ക്ക് ഭീഷണിയായാല്‍ കപട ശാസ്ത്രം 

  Print Friendly

  797total visits,5visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in