• ഒളിമ്പസ്സില്‍ നിന്നുമുള്ള പരിശീലന പരിപാടികള്‍ നിര്‍ത്തിയോ?

  by  • February 21, 2019 • അംഗത്വം, പദ്ധതികള്‍, വാര്‍ത്ത, സംഘ പരം • 0 Comments

  2019  ഫെബ്രുവരി 21

  കഴിഞ്ഞ കുറച്ചു നാളായി പലരും വിളിച്ചും സോഷ്യല്‍ മീഡിയ  വഴിയും അന്വേഷിക്കുന്നതിലെ ഒരു മുഖ്യ ചോദ്യം ഇതാണ്.

  ഒരിക്കലും ഇല്ല.

  കഴിഞ്ഞ മുപ്പത്തി മൂന്നു  വര്‍ഷങ്ങളായി ഒളിമ്പസ് സ്വപ്നം കാണുന്നത്  ഒരു സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര ജീവന സമൂഹം അഥവാ ഇക്കോ വില്ലേജു സ്ഥാപിക്കുവാനാണ്.  അതിനായുള്ള പഠനങ്ങള്‍ മാത്രം ആയിരുന്നു  ആദ്യ ഒരു ദശകത്തില്‍. ഒപ്പം ഇക്കോ വില്ലേജു  നടപ്പിലാക്കുവാനുള്ള മാനവ വിഭവ ശേഷി ആര്‍ജിക്കുവാനുള്ള പരിശീലനങ്ങളും നല്‍കി വന്നിരുന്നു.

  കാലവും  നാടിന്റെ കോലവും മാറി വന്നപ്പോള്‍ ഉപഭോഗ സംസ്കാരത്തില്‍ മുങ്ങി ആണ്ടു പോയ ലോകത്ത് നിന്നും സുസ്ഥിര ജീവനത്തെ വൃഥാഭിമാനത്തിന്‍റെയും മുന്‍വിധികളുടെയും വിശകലനാത്മക സമീപനത്തിന്‍റെയും  പ്രചുര ശാസ്ത്രത്തിന്റെയും   പിടികളില്‍ നിന്നും വിമുക്തമാക്കി എടുക്കുക എന്നത് ശ്രമകരമായിമാറി. പുതിയ  ഉപഭോഗ ലോകത്ത്  നിന്നും സുസ്ഥിര ജീവിതത്തെ  അറിയുന്ന മനസ്സുകളെ  കണ്ടെത്തുവാനായി ആണ് നം പിന്നീട്  പരിശീലനങ്ങള്‍  നടത്ത്  വന്നത്.

  എന്ന് വച്ചാല്‍  പരിശീലനങ്ങള്‍ നടത്തുക ആല്ല ഒളിമ്പസ്സിന്‍റെ  ലക്‌ഷ്യം; സുസ്ഥിര ജീവനം നയിക്കുക എന്നതാണ്.

  ഇപ്പോള്‍ നാം പാലക്കാട്  പാടൂര്‍ പുഴയോരത്തുള്ള കാമ്പസില്‍   ഇക്കോ വില്ലേജിന്‍റെ ലഘു മാതൃക നിര്‍മിച്ചു എടുക്കുന്നതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ആണ്. പ്രാഥമികമായി കിണറു   കുഴിക്കല്‍, കക്കൂസ് നിര്‍മാണം, അടുക്കള നിര്‍മാണത്തിന്‍റെ ഒരുക്കങ്ങള്‍, മണ്ണൊരുക്കല്‍, വനനഴ്സറിക്കായുള്ള ഒരുക്കങ്ങള്‍ എന്നിവ നടക്കുന്നു. ഇനി  ഇവിടം ഒരു പൊതു  വീട്  ആക്കി  മാറ്റുന്നതിന്റെ  എല്ലാ ഘട്ടങ്ങളും  കടക്കണം. വനവല്കരണം, സുസ്ഥിര കൃഷി ജന്തു പരിപാലനം എന്നു തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാന്‍ ഉണ്ട്. ഇതിനായി സമയ –  മാനവ – ഉപകരണ – ആശയ – ധന വിഭവങ്ങള്‍ നന്നേ വേണ്ടതുണ്ട്. വിഭവങ്ങള്‍ പരിമിതമാകുമ്പോള്‍ മുഖ്യമല്ലാത്ത പരിപാടികള്‍ മാറ്റി വയ്ക്കുമല്ലോ? 

  മുഖ്യ ലക്ഷ്യത്തിനായുള്ള പരിശ്രമങ്ങള്‍ക്ക്  ഇടയില്‍ പരിശീലന പരിപാടികള്‍ ആദ്യന്തം സംഘടിപ്പിച്ചു അവതരിപ്പിക്കുവാന്‍ ഇപ്പോള്‍ സമയം ഉണ്ടാകില്ല.

   

  പകരംചെയ്യാവുന്നത്,

  പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ക്കു അതാതു ജില്ലകളില്‍ ക്ലാസ്സുകള്‍  സംഘടിപ്പിക്കാം  എന്നതാണ്. ആവശ്യത്തിനു പങ്കാളികളെ ഉറപ്പാക്കുന്നുവെങ്കില്‍  ഇവിടെ നിന്നും ഫാക്വല്‍റ്റി അംഗങ്ങള്‍ വന്നു  ക്ലാസ്സുകള്‍  എടുത്തു  നല്‍കുന്നതാണ്. അതല്ലാ എങ്കില്‍ പ്രതിമാസ ഗുരുകുല പഠനത്തിനായോ   നമ്മുടെ ഇക്കോ വില്ലേജു  കാമ്പസ്സിന്‍റെ പണികള്‍  കഴിയുന്നത്‌  വരെയോ  കാത്തിരിക്കേണ്ടി  വരും.

   

  ഇപ്പോള്‍ നമുക്ക്  ആവശ്യം വോളന്റീര്‍മാരെ ആണ്. ഗ്രാമത്തിലെ ജോലികളില്‍ ആയാലും  പ്രാദേശിക പരിശീലന   പരിപാടികള്‍ സംഘടിപ്പിക്കുന്നതിലായാലും   വോളന്റീര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാം.

  താല്പര്യം ഉള്ളവര്‍ ബന്ധപ്പെടുക.

  നവഗോത്ര സമൂഹം പ്രവര്‍ത്തകര്‍:

  9656 640 590, 9497 628 007

  വാല്‍ക്കഷണം :
  അതിനിടെ ഇക്കോ  വില്ലേജു പ്രവര്‍ത്തനങ്ങള്‍  തൊഴിലില്ലായ്മയുടെ ഉപോല്പന്നമാണെന്നു  കരുതുന്ന ഒട്ടേറെ പേരുണ്ട്  നമ്മുടെ ഈ   കണ്‍സ്യൂമര്‍ ലോകത്ത്. അവനവനെ  അറിയുവാനും അവിഷ്കരിക്കുവാനും വേണ്ടി ഒരു  ചുവടെങ്കിലും  മണ്ണില്‍  വയ്ക്കുവാന്‍  തയ്യാറുള്ള, സ്വധര്‍മങ്ങള്‍  നിര്‍വഹിക്കുവാനുള്ളതു  കൊണ്ട്  ഒരു  തൊഴിലിനോ പണമുണ്ടാക്കുന്ന സായിപ്പന്‍ പരിപാടിക്കോ പോകുവാന്‍  സമയമില്ലാത്ത  ശുദ്ധാത്മാക്കളെയാണ്  നാം   തേടുന്നത്. കണ്‍സ്യൂമറിസത്തിനും മുതലാളിത്തത്തിനും തൊഴിലാളിത്തത്തിനും മുന്നില്‍  ആത്മാഭിമാനം പണയം വയ്ക്കരുതെന്നു  കരുതുന്ന ഏതു ലോക ബന്ധുവിനും കൈ കൊര്‍ക്കുവാനും കൈ  ആകാനും നാം തന്നെ ആകുവാനും സ്വാഗതം..

  Print Friendly

  2258total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in