• ഒളിമ്പസ്സിന്‍റെ അടുത്ത പരിപാടി

  by  • May 6, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  നമസ്കാരം,

  സുഖമായിരിക്കട്ടെ,

  അങ്ങനെ നമ്മുടെ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. മൂന്നര ദശകങ്ങള്‍ പഴക്കമുള്ള സ്വാശ്രയ ഗ്രാമ സ്വപ്നം ഗ്രീന്‍ക്രോസ് ഇക്കോ വില്ലേജ് ആശയവും പരിശീലനവും പരിശ്രമവും പിന്നിട്ടു ഭൌതികമായി പ്രവര്‍ത്തിച്ചു തുടങ്ങുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ? നിലവില്‍ നമ്മെ ചൂഴ്ന്നു കൊണ്ടിരിക്കുന്ന എല്ലാ വിധ പ്രതിസന്ധികള്‍ക്കും സാദ്ധ്യമായ അളവില്‍ ഉള്ള പരിഹാരമായി ആണ് ഈ ഇക്കോവില്ലേജ് ഉണ്ടായി വരുന്നത്‌.

  കേരളത്തിന്റെ മദ്ധ്യഭാഗത്ത് പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കില്‍ പാടൂരിലെ മംഗലം പുഴയോരത്താണ് ഈ മാതൃകയ്ക്ക് രൂപം കൊടുത്തു വരുന്നത്. മുപ്പതു പേര്‍ക്കും കുറച്ചു ജീവികള്‍ക്കും താമസിക്കുവാനുള്ള സൌകര്യങ്ങള്‍ ആണ് ഒരുക്കുന്നത്. കിണറിന്‍റെയും പരിശീലന ഹാളിന്‍റെയും തൊഴുത്തിന്‍റെയും പണികള്‍ പുരോഗമിക്കുന്നു. കുട്ടികള്‍ക്കായുള്ള ഗ്രീന്‍സ്കൂള്‍ കാമ്പസ്സും അംഗങ്ങള്‍ക്കും അതിഥികള്‍ക്കും പഠിതാക്കള്‍ക്കും ഉള്ള ചെറു വീടുകളും ഉടനെ നാം പണിയുന്നുണ്ട്. മഴ തുടങ്ങുന്നതോടെ വനവല്‍കരണത്തിന്‍റെയും സുസ്ഥിരകൃഷിയുടെയും ജോലികളും ആരംഭിക്കണം എന്ന് കരുതുന്നു. എല്ലാത്തിനും താങ്കളുടെയും കുടുംബത്തിന്‍റെയും സാമ്പത്തികമായോ കായികമായോ സാങ്കേതികമായോ ഉള്ള പങ്കാളിത്തം ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

  കേരളത്തിലെ ആദ്യ ഇക്കോവില്ലേജ് പദ്ധതി ആയ ഈ ഗ്രാമത്തില്‍ സ്ഥിരമായോ ഭാഗികമായോ പങ്കാളികള്‍ ആകുന്നവരെ നാം അംഗങ്ങള്‍ ആക്കി തുടങ്ങിയിട്ടുണ്ട്.. ഗ്രാമത്തില്‍ അന്തേവാസിയോ, അതിഥി അംഗമോ, പഠിതാവോ, സന്നദ്ധപ്രവര്‍ത്തകനോ, സഹകാരിയോ, രക്ഷാധികാരിയോ, ഇക്കോ സ്പിരിച്വല്‍ സാധകനോ ഒക്കെ ആയിക്കൊണ്ട് നിങ്ങള്‍ക്കും ഇപ്പോള്‍ അംഗമാകാം.

  അംഗത്വം വേണ്ടവര്‍ക്കും ഇക്കോ വില്ലേജ് ജീവിതത്തെ അന്വേഷിക്കുന്നവര്‍ക്കും വേണ്ടി ഒരു ഏക ദിന ശിൽപശാല നാം നടത്തുകയാണ്.

  തൃശൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള പേള്‍ റീജെൻസിയില്‍ വച്ച് മേയ് 12 ഞായര്‍ രാവിലെ 9:30 മുതല്‍ 5:30 വരെ ആണ് പരിപാടി. പ്രസ്തുത പരിപാടിയില്‍ താങ്കളും സുഹൃത്തുക്കളും കുടുംബത്തോടൊപ്പം പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  പരിപാടിയെ പറ്റിയും ഗ്രാമത്തിന്റെ ഇപ്പോഴത്തെ പണികളുടെ നിലയെ പറ്റിയും കൂടുതല്‍ അറിയുവാന്‍ ഇപ്പോള്‍ തന്നെ ഞങ്ങളെ വിളിക്കാം.

  പങ്കെടുക്കുന്നവര്‍ ഈ ലിങ്കിലെ വെബ് പേജിലൂടെ രജിസ്റ്റര്‍ ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
  https://www.instamojo.com/ecovillage/one-day-workshop-on-only-way-to-sustainabili/.

  ഇപ്പോള്‍ തന്നെ വിളിച്ചു നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമല്ലോ?

  സ്നേഹപൂര്‍വ്വം

  സന്തോഷ്‌ (9497 628 007)
  പൊന്നി (9497 628 006)
  വര്‍ഗീസ്‌ (9810 314 860)
  പ്രസാദ് (9656 640 590)
  സന്തോഷ്‌ കുമാര്‍ (9633 244 244)
  ജസ്റ്റിന്‍ (8593 090 196)

  പിന്നെ നവഗോത്ര സമൂഹം പ്രവര്‍ത്തകരും.
  ഇക്കോവില്ലേജിനെ പറ്റിയുള്ള ലിങ്കുകള്‍

  1. ജീവിച്ചു തെളിയിച്ച ഇക്കോ വില്ലേജുകള്‍ (വീഡിയോ പരിഭാഷ)

  2. ഗ്രീന്‍ക്രോസ് ഇക്കോവില്ലേജ് പാടൂര്‍ (വീഡിയോ)

  3. ഇക്കോ വില്ലേജ് ഒരു ആമുഖം (ലേഖനം) :

  4. കൂടുതല്‍ കുറിപ്പുകള്‍ :

  Print Friendly

  319total visits,3visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in