• രാഷ്ട്രീയം, അരാഷ്ട്ട്രീയം

  by  • March 27, 2018 • ക്രമപ്പെടുത്താത്തവ • 0 Comments


  നമ്മുടെ ശരീരം മനസ്സ് ജീവിതം സമാജം പരിസരം ഇവയോടൊക്കെയുമുള്ള നമ്മുടെ നിലപാടാണ് രാഷ്ട്രീയം.

  പരിസരത്തിന്‍റെ ഘടനയും വിന്യാസവും പശ്ചാത്തലവും സാഹചരവും ബന്ധങ്ങളും കാലവും ഭാവവും ധര്‍മവും കര്‍മവും എല്ലാം സമഗ്രമായി ചേര്‍ത്ത് വായിച്ചു കൊണ്ടുള്ള നയതന്ത്രപരമായ ഇടപെടലിലൂടെ മാത്രമാണ് ഒരു വ്യവസ്ഥയെ അതിനകത്തോ പുറത്തോ നിന്നുകൊണ്ട് പരിചരിക്കുവാന്‍ കഴിയുക. ഇങ്ങനെയുള്ള ഇടപെടലും കൂടിയാണ് രാഷ്ട്രീയം.

  ഇവയോട് നിലപാടില്ലാതിരിക്കുകയോ ഇടപെടാതിരിക്കുകയോ ചെയ്യുന്നതിനെയാണ് അരാഷ്ട്രീയം എന്ന് വിളിക്കേണ്ടത്. നിലപാടിലും ഇടപെടലിലും അറിവോ നയമോ തന്ത്രമോ കുറഞ്ഞാലോ  കേവല യുക്തിയിലൂന്നിയ വൈകാരിക പ്രതിരോധങ്ങളോ പ്രദര്‍ശനങ്ങളോ കൂടിയാലോ വ്യവസ്ഥയുടെ സ്വയം പരിചരണം ഫലവത്താകില്ല. ഇതും അരാഷ്ട്ട്രീയം തന്നെ.

  അതിരാഷ്ട്രീയത്തെ അറിയാതെ അല്‍പരാഷ്ട്രീയം  കൊണ്ടുനടക്കുന്നത് അരാഷ്ട്രീയത തന്നെയാണ്.

  Print Friendly

  375total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in