• ക്യൂലൈഫ് അനുഭവാത്മക പഠനക്കളരി

  by  • March 29, 2018 • ക്യൂലൈഫ്, ജീവിത വിജയം, മാനേജുമെന്റ് • 0 Comments

  ക്യൂലൈഫ് ഒരു ആമുഖം.

  അനുഗ്രഹീതരാണ് നമ്മള്‍‍. ഈ ജീവിതം ഇത്ര സുന്ദരമായി, വിഭവ സമൃദ്ധമായി, ആരോഗ്യപരമായി, സന്തോഷകരമായി ലഭിച്ചതില്‍ പ്രകൃതിയോടു നാം നന്ദി പറഞ്ഞേ മതിയാകൂ. ഇത് ചര്‍ച്ച ചെയ്യുന്ന നമ്മള്‍ ഓരോരുത്തരും വേണ്ടതില്‍ അധികം സമ്പന്നരാണ്. സുരക്ഷിതരാണ്‌. ഈ ഡിവൈസിലൂടെ ഈ വരികള്‍ കാണുന്നുവെങ്കില്‍ തന്നെ, നാം അടിസ്ഥാന സൌകര്യങ്ങള്‍ക്കും അപ്പുറത്ത് സ്വന്തമായി പലതും  ഉള്ളവരാണ് എന്നു തന്നെയാണ് അര്‍ത്ഥം. ഈ സമ്പന്നതയെ ബോദ്ധ്യപ്പെടുവാനും ഉള്ളിലെ സന്തോഷം കണ്ടെത്താനും അതിനെ നിരന്തരമായി അനുഭവിക്കുവാനും ഉള്ള ബോദ്ധ്യവും ബോദ്ധ്യപ്പെടലും പിന്‍പറ്റലും പകരുന്ന ഒരു ജീവിത ശൈലിയാണ് ക്യൂലൈഫ്.

  ഇത് വരെ പറഞ്ഞ സമ്പന്നതയും സന്തോഷവും നമ്മുടെ ജീവിതത്തില്‍ കണ്ടെത്തുവാന്‍ നമുക്ക് കഴിയാതെ പോകുന്നു എങ്കില്‍ അതിനര്‍ത്ഥം ഈ പ്രപഞ്ചം നമുക്കെല്ലാം ശുഭകരമായി അണിയിച്ചൊരുക്കിയ ഈ മഹാ സംവിധാനത്തെ നാം ശരിയായി ബോദ്ധ്യപ്പെട്ടിട്ടില്ല എന്ന് മാത്രമാണ്. അതില്‍ സാരമില്ല താനും; മുതിര്‍ന്നു പക്വതയും പാകതയും വരും വരെ ശരീരം കൊണ്ടും മനസ്സ് കൊണ്ടും ജീവിതം കൊണ്ടും അനുഭവങ്ങളിലും അറിയലിലും കൂടി നാം വളരുക തന്നെ ആണല്ലോ.

  നിത്യ ജീവിതത്തില്‍ നമ്മിലൂടെ കടന്നു പോകുന്ന ഭക്ഷണമോ അനുഭവമോ അറിവോ, നമ്മുടെ ആവശ്യത്തിനു സ്വീകരിച്ചതിനു ശേഷം ബാക്കി വരുന്നതും ശരീരഭാഗങ്ങള്‍ പുറം തള്ളുന്നതും എല്ലാം ചേര്‍ത്ത് വിസര്‍ജിച്ചു ഒഴിവാക്കുക എന്നത് ആരോഗ്യത്തിന്റെ ലക്ഷണമാണല്ലോ? ഒരിക്കല്‍ നമ്മുടെ മനസ്സിലേക്കോ ശരീരത്തിലേക്കോ കയറിയത് സ്വീകരിച്ചു സ്വാംശീകരിക്കുവാനും തുടര്‍ന്ന് വേണ്ടാത്തതു ഒഴിവാക്കുവാനും നാം സമയം നല്‍കിയേ മതിയാകൂ എന്നും നമുക്ക് അറിയാം. അത് ചെയ്തില്ലെങ്കില്‍ നാം അസ്വസ്ഥരാകും, രോഗിതരാകും. അതിനാല്‍ മനസും ശരീരവും ജീവിതവും ഇടവിട്ടിടവിട്ട് ശുചീകരിച്ചേ മതിയാകൂ.

  അതെ, ശരീരത്തിലാകട്ടെ, മനസ്സിലാകട്ടെ, ജീവിതത്തിലാകട്ടെ, നമ്മില്‍ ഏതെങ്കിലും വിധത്തില്‍ ഒരു അസ്വസ്ഥത നില നില്‍ക്കുന്നു എന്ന് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കി ശുദ്ധീകരിക്കുവാനുള്ള സമയവും സംവിധാനവും നാം വിനിയോഗിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്‌.. അപ്പോള്‍ നാം ചെയ്യേണ്ടുന്നത്, മനസ്സിനും ശരീരത്തിനും ജീവിതത്തിനും ഇടവെട്ടിടവിട്ടു വിശ്രമം നല്‍കുക എന്നതാണ്. ഉദാഹരണത്തിന് പകലന്തിയോളം പണിയെടുത്താല്‍ വൈകീട്ട് ഉറങ്ങിയെ മതിയാകൂ. നേരെ ഉറങ്ങിത്തീര്‍ന്നാല്‍ നാം ഊര്‍ജസ്വലരാകും.

  ശുചീകരണവും വിശ്രമവും മാത്രമല്ല, നമ്മുടെ ശുഭകരമായ ജീവിതത്തിനു വേണ്ടുന്ന പോഷകങ്ങളും നാം നല്‍കിയേ മതിയാകൂ. ശുചീകരിച്ചു വിശ്രമിച്ചു നവീകരിച്ച ജീവിതം ഊര്‍ജസ്വലമായി മുന്നോട്ടു പോകുവാനുള്ള പോഷണങ്ങള്‍ നല്‍കുക തന്നെ വേണം. അത് ശരിയായ അറിവും ചിന്താ ശീലങ്ങളും ജീവിത ശീലങ്ങളും ആണ്. അവ ആര്‍ജിക്കുമ്പോള്‍ പിന്നെ ജീവിതം സമ്പന്നവും ആരോഗ്യകരവും സന്തോഷകരവും സുന്ദരവും ആയി ഒഴുകുകയായി.

  അങ്ങനെ മനസ്സിനും ശരീരത്തിനും ജീവിതത്തിനും ശുചീകരണവും വിശ്രമവും പോഷണവും നല്‍കുവാനുള്ള അറിവും അനുഭവും ശീലങ്ങളും ആണ് ക്യൂലൈഫ്.

  ക്വാണ്ടം ഭൌതിക സമീപനം, വ്യവസ്ഥാ നിയമം, പ്രകൃതിയുടെ ആത്മീയത, പ്രകൃതിമനശാസ്ത്രം, പ്രകൃതിജീവശാസ്ത്രം, പ്രകൃതിസാമൂഹ്യശാസ്ത്രം എന്ന് തുടങ്ങിയ സര്‍വകാല പ്രസക്തമായ പ്രകൃതിനിയമ പഠനങ്ങളെ സമഗ്രമായി അറിഞ്ഞു ബോദ്ധ്യമാക്കുന്ന ഒളിമ്പസ് എന്ന പ്രകൃതി ദര്‍ശനം ആണ് ക്യൂലൈഫിന് ആധാരം. അറിയേണ്ടവര്‍ക്ക് പഠിക്കേണ്ടവര്‍ക്ക് ആഴങ്ങളില്‍ നിന്നും ആഴങ്ങളിലേക്ക് പഠിച്ചും അനുഭവിച്ചും പരിശീലിച്ചും ജീവിതാന്ത്യം വരെ യാത്ര ചെയ്യാവുന്ന വൈജ്ഞാനികതയാണ് ഒളിമ്പസ്.

  കേരളത്തിലെ ആദ്യ ഇക്കോ കമ്യൂണിലെ അംഗങ്ങളുടെ ജീവിത ഔന്ന്യത്യത്തിനായി ചിട്ടപ്പെടുത്തി ഇരുപത്തി നാലോളം വര്‍ഷങ്ങളായി പ്രയോഗിച്ചു പരിശീലിച്ചു വരുന്ന ക്യൂലൈഫ് ജീവിതത്തിലെ ഏതു തുറയിലുള്ളവര്‍ക്കും ഗുണകരമാണ്. അതിനാല്‍ തന്നെ സാമൂഹ്യമായ സൌഖ്യത്തിനും ശാന്തിക്കും സുസ്ഥിതിക്കും ഏകാതാനതയ്ക്കുമായി ഒളിമ്പസ് നിങ്ങള്ക്ക് മുന്നില്‍ ക്യൂലൈഫ് എന്ന ജീവിത ശൈലീ പഠനത്തെ തുറന്നു വയ്ക്കുന്നു. വരിക, എടുക്കുക, പരിശീലിക്കുക, അറിയുക, അതായിത്തീരുക, സ്വാഗതം.

  ആവര്‍ത്തിച്ചു ചോദിക്കപ്പെടുന്ന ചോദ്യങ്ങള് (FAQ : Frequently Asked Questions)

  FAQ_01 : ഇത് ഒരു മാനേജുമെന്റ്റ് പരിശീലനമാണോ?.
  »»»  അല്ലേയല്ല, ഇത് അറിവാണ്. അനുഭവമാണ്, ബോദ്ധ്യപ്പെടലാണ്. താല്‍കാലികമായി എടുത്തണിയുന്ന കേവലം ഒരു വേഷമല്ല ഈ പരിശീലനം. ഒരു നൂറായിരം മാനെജ്മെന്റ് പരിശീലനങ്ങളില്‍ നിന്നും കിട്ടുന്നതും, പൊതുവില്‍ മറ്റെങ്ങു നിന്നും കിട്ടാത്തതുമായ ഒട്ടേറെ സ്വയം ബോദ്ധ്യങ്ങളാണ് ക്യൂലൈഫിന്റെ പശ്ചാത്തലത്തില്‍ നിന്നും നിങ്ങള്‍ക്ക്‌ കിട്ടുക.

  FAQ_02 : സ്ട്രസ് റിലീഫ്, മെഡിറ്റേഷന്‍ എന്നിവയാണോ?
  »»»  അതുമല്ല, എന്നാല്‍ ഇത് രണ്ടും നമ്മില്‍ സ്വാഭാവികമായി ക്യൂലൈഫ് പരിശീലനത്തിലൂടെ സംഭവിക്കും.

  FAQ_03 : ആത്മീയത എന്നാല്‍ ഏതെങ്കിലും മതത്തിന്‍റെ വഴിയിലാണോ?
  »»»  അതുമല്ല, പ്രകൃതിയുടെ പ്രതിഭാസപരമായ പ്രവര്‍ത്തനങ്ങളെ ആണ് ആത്മീയത എന്ന് വിശേഷിപ്പിക്കാവുന്നത്. ആത്മീയതയുടെ ശുദ്ധ രൂപത്തെ നമുക്ക് ബോദ്ധ്യമാക്കി അനുഭവിക്കാവുന്നത്‌ അതിന്റെ ശരിയായ സ്രോതസ്സായ പ്രകൃതിയില്‍ നിന്നാണ്. അതുകൊണ്ട് നാം മുന്നോട്ടു വയ്ക്കുന്ന ആത്മീയതയുടെ പശ്ചാത്തലം പ്രകൃത്യാത്മീയതയാണ്. ഏതു മതസ്ഥര്‍ക്കും മതരഹിതര്‍ക്കും ഒരു പോലെ സ്വീകാര്യമായത്‌.

  FAQ_04 : ആര്‍ക്കൊക്കെ പരിശീലിക്കാം?
  »»»  അറിഞ്ഞവര്‍ അറിവുള്ളവരാണ്. അവര്‍ക്ക് ഇവിടെ നിന്നും ഒന്നും പഠിക്കാന്‍ ഉണ്ടാകില്ല.  അറിഞ്ഞില്ല എന്നോ അറിഞ്ഞതിലും കൂടുതല്‍ അറിയാനുണ്ട് എന്നോ കരുതുന്നവര്‍ക്കുള്ളതാണ്‌ ഈ പഠനം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ജിജ്ഞാസയും തുറവിയും ഉള്ള ആര്‍ക്കും പരിശീലിക്കാം.

  FAQ_05 : പങ്കാളികളുടെ യോഗ്യതകള്‍ എന്തൊക്കെയാണ്?
  സ്നേഹിക്കാനുള്ള ഹൃദയവും സ്വീകരിക്കുവാനുള്ള മനസ്സും, കേള്‍ക്കുവാനുള്ള കാതും ചെയ്യുവാനുള്ള കൈകാലുകളും മാറുവാനുള്ള സന്നദ്ധതയും ഉള്ള  ആര്‍ക്കും ക്യൂലൈഫ് പരിശീലിക്കാം. ക്യൂലൈഫ് പഠനത്തിനു പ്രായപരിധികള്‍ ഇല്ല.

  FAQ_06 :  പരിശീലനം എങ്ങനെ?
  »»»  ആദ്യം വായന, വീഡിയോ / ഓഡിയോ കേള്‍ക്കല്‍, പോസ്റ്ററുകള്‍ കാണല്‍ എന്നിവയിലൂടെ പരിചയപ്പെട്ടു തുടങ്ങാം. തുടര്‍ന്ന് ഇടയ്ക്കിടെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ നടക്കുന്ന ക്യൂലൈഫ് നേര്‍പരിശീലനങ്ങളിലും ഇക്കോസ്പിരിച്ച്വല്‍ ഫെലിഷിപ്പുകളിലും പ്ലീനങ്ങളിലും പങ്കെടുക്കാം. തുടര്‍ന്നും ആഴത്തില്‍ പഠിക്കേണ്ടവര്‍ക്ക് ഒളിമ്പസ്സിന്റെ നവഗോത്ര ഗുരുകുലത്തില്‍ വന്നു താമസിച്ചു കൊണ്ട് പഠനം തുടരാം.

  FAQ_07 : എത്ര നാള്‍ പരിശീലിക്കണം?
  »»»  അത് അവരവരുടെ ആവശ്യത്തിനും ജിജ്ഞാസയ്ക്കും അനുസരിച്ച് തീരുമാനിക്കാം. എന്നാല്‍ ബോദ്ധ്യപ്പെടല്‍  അവരവരുടെ താള യുക്തികളുടെ അനുപാതത്തിന് അനുസരിച്ചാണ്. ഒരിക്കല്‍ ബോദ്ധ്യമായാല്‍ ജീവിതാന്ത്യം വരെ അത് നമ്മെ പിന്തുടരും. നാം സൈക്കിള്‍ ബാലന്‍സിംഗ് പരിശീലിക്കുന്നു എന്നിരിക്കട്ടെ, അതിന്റെ നിയമങ്ങള്‍ എന്തെല്ലാം  എങ്ങനെ പ്രയോഗിക്കണം, എന്നൊക്കെയായിരിക്കും പഠന കാലത്ത് നാം ശ്രദ്ധിക്കുന്നത്. പിന്നീട്, ഈ നിയമങ്ങളെ കുറിച്ചൊന്നും ആലോചിക്കാതെ തന്നെ ജീവിതാവസാനം വരേയും  സൈക്കിള്‍ ബാലന്‍സിംഗ് എന്ന ശേഷി നമുക്ക് കൈമുതല്‍ ആയി ഉണ്ടാകും. കയ്യിലെത്തുന്ന ഏതു സൈക്കിളും നമുക്ക് ബാലന്‍സ് ചെയ്യാനാകും. ജീവിതത്തെ സൈക്കിള്‍ ആയും ക്യൂലൈഫിനെ ബാലന്‍സിങ്ങുമായി കണക്കാക്കിയാല്‍ മതിയാകും.

  FAQ_08 :  നേരിട്ടുള്ള പരിശീലനങ്ങളില്‍ എന്തൊക്കെ ആണ് ഉണ്ടാകുക?
  »»»  അഹത്തിനും ബുദ്ധിക്കും ബോധത്തിനും ശരീരത്തിനും കൈകാര്യക്ഷമതയ്ക്കും ഗുണകരമാകുന്ന വിവിധയിനം പരിശീലനങ്ങള്‍ ആദ്യം സൈദ്ധാന്തികമായും പിന്നീട് പ്രായോഗികമായും പരിശീലിക്കാം.

   »»» കോര്‍റ്റേകാര്‍വ് : സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും പരിസരത്തിന്റെയും എകീകരണത്തെ പറ്റി ബോധ്യമാക്കുന്ന കോര്‍റ്റേകാര്‍വ് (Corte-Carve) എന്ന കായിക പരിശീലനങ്ങള്‍ ആണ് മുഖ്യ ഇനം. അതില്‍ തന്നെ വസ്തുക്കള്‍, വ്യക്തികള്‍, സ്ഥലം, സമയം ഇവയെ കൈ കാര്യം ചെയ്യാവുന്ന വിവിധ പ്രക്രിയകളും നൃത്തരൂപത്തിലും ധ്യാന രൂപത്തിലും ഒക്കെ ഉള്ള വിവിധ പരിശീലനങ്ങള്‍ ഉള്‍പ്പെടുന്നു.

   »»» ചയോഗ് : ഇരുന്നു കൊണ്ടും നിന്ന് കൊണ്ടും ചലിച്ചു കൊണ്ട് ഉള്ള വിവിധയിനം ധ്യാന പരിശീലനങ്ങള്‍ ആണ് മറ്റൊരു ഇനം.  ചലിക്കുന്ന യോഗാവസ്ഥ എന്ന് അര്‍ഥം വരുന്ന ചയോഗ് എന്ന പേരിലെ ഈ പരിശീലനങ്ങളില്‍ സിദ്ധ, സൂഫി, ത്സെന്‍, ഗുര്‍ജിഫ് തുടങ്ങിയ ചലധ്യാന രീതികള്‍ പിന്തുടരും.

   »»» ബ്രെയിന്‍വേവ് എന്ട്രൈന്‍മെന്റ് : ഹിപ്നോസിസിന്‍റെയും ബ്രെയിന്‍വേവ് എന്ട്രൈന്‍മെന്റിന്‍റെയും സബ്ലിമിനല്‍ സങ്കേതങ്ങളുടെയും സഹായത്തോടെയുള്ള ശബ്ദ രൂപത്തിലുള്ള ആത്മ നിര്‍ദേശങ്ങളുടെ വിവിധ സെഷനുകള്‍ ഉണ്ടായിരിക്കും.

   »»» ഇന്ട്രോ സ്ക്രിപ്റ്റിംഗ് : മസ്തിഷ്ക സ്മൃതികളില്‍ സ്ഥിരമായ മാറ്റങ്ങള്‍ കൈവരിക്കുവാനായി പരിശീലിക്കുന്ന അന്തര്‍ലേഖനം (Intro Scripting)  എന്ന പരിശീലനം മറ്റൊരു മുഖ്യ ഇനമാണ്.

   »»» ക്വാണ്ടംഹീലിംഗ് : മനസ്സിന്റെ ക്രമപ്പെടുത്തലിലൂടെ ശരീരത്തിനു അകത്തും പുറത്തുമുള്ള സംവിധാനങ്ങളെ ക്രമീകരിക്കുന്ന ക്വാണ്ടംഹീലിംഗ് പരിശീലനം  ആണ് ഇനി ഒരു വിഭാഗം.

   »»» ഇക്കോജെനിസിസ്‌ : ഇവയുടെ ഒക്കെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഇക്കോജെനിസിസ്‌ എന്ന വിഷയത്തിന്‍റെ പ്രാഥമിക പരിചയപ്പെടല്‍ ഈ പരിപാടിയിലുട നീളം നടന്നു കൊണ്ടിരിക്കും. ശാസ്ത്രവും ആത്മീയതയും സമന്വയിച്ച് കൊണ്ടുള്ള ജീവിത വീക്ഷണം നല്‍കുവാന്‍ അത് ഉപകരിക്കും. ഇക്കോസൈക്കോളജി, ഇക്കോബയോളജി, ഇക്കോസോഷ്യോളജി, ഇക്കോ സ്പിരിച്ച്വാലിറ്റി, സിസ്റ്റംസ്വ്യൂ തുടങ്ങിയ പരപ്പും ആഴവും ഏറിയ ഡീപ് ഇക്കോളജിക്കല്‍ വിഷയങ്ങളെ പ്രാഥമികമായി പരിചയപ്പെടുവാന്‍ സാധിക്കും.

   »»» ഓപ്പണ്‍ സെഷന്‍ :  ജീവിതത്തില്‍ ഇന്നോളം ഉണ്ടായിട്ടുള്ള മൌലിക സന്ദേഹങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാനുള്ള ഓപ്പണ്‍ സെഷന്‍ ക്യൂലൈഫ് പരിശീലന പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ്. പങ്കാളികളുടെ സംശയങ്ങള്‍ എന്ത് തന്നെയാണെങ്കിലും ഒളിമ്പസ്സിലൂടെ മറുപടി കണ്ടെത്തുവാന്‍ ക്യൂലൈഫിന്റെ ഫാക്വല്‍റ്റികള്‍ പങ്കാളികളെ സഹായിക്കും.

  FAQ_09 : നമ്മുടെ ഭാവിയെ നിര്‍ണയിക്കുന്ന ഉപബോധ ചിത്രങ്ങളെ ശുചീകരിച്ചു ചിട്ടപ്പെടുത്തി മാറ്റി എഴുതി സ്വയം ക്രമീകരിക്കാനുള്ള മറ്റു പരിശീലന സങ്കേതങ്ങള്‍

  ഇന്‍ട്രോ സ്ക്രിപ്റ്റിംഗ് (പാരഡൈം ഷിഫ്റ്റ്‌ ഓതറിംഗ്)

  🔏 സെല്‍ഫ് ഓഡിറ്റിംഗ്

  🔏 ഇമോഷണല്‍ ഹീലിംഗ്

  🔏 മോര്‍ഫിക് ഷിഫ്റ്റ്‌
  കോര്‍ട്ടേകാര്‍വ് (ഡൈനാമിക് മെഡിറ്റേഷന്‍ )

  🎭 റിഥം ബാലന്‍സിംഗ്

  🎭 റിഥമിക് സൈലന്‍സ്

  🎭 റിഥമിക് റെസനന്‍സ്

  🎭 ഒബ്ജക്റ്റ് റെസനന്‍സ് (ബാറ്റന്‍ പ്രാക്ടീസ്)

  FAQ_10 :  ഈ നേര്‍ പരിശീലനത്തെ തുടര്‍ന്നു ഫോളോഅപ് ഉണ്ടായിരിക്കുമോ?
  »»»  ഉറപ്പായും. മൂന്നു നാള്‍ കൊണ്ട് ഈ വിഷയങ്ങള്‍ എല്ലാം ബോദ്ധ്യമായി ജീവിതത്തില്‍ സാരമായ മാറ്റം വരും എന്ന് നാം കരുതുന്നില്ല. പരിപാടിയില്‍ വച്ച് പരിശീലിപ്പിക്കുന്ന മിക്കതും പങ്കാളികളുടെ വീടുകളില്‍ നിന്നും തുടര്‍ന്ന് പരിശീലിക്കേണ്ടതും, അടുത്ത 60 ദിവസങ്ങള്‍ ഒരു വര്‍ക്ക് ബുക്കിലൂടെ കടന്നു പോകേണ്ടതും അത് എല്ലാ വാരവും പരിശീലകരുമായി ഫോണിലും വാട്സാപ്പിലും  ബന്ധപ്പെട്ടു ക്രമപ്പെടുത്തേണ്ടതും ഉണ്ട്. ഫോളോഅപ് ആക്റ്റിവിറ്റിയുമായി സഹകരിക്കാത്ത പങ്കാളികള്‍ക്ക് ഉണ്ടാകുന്ന ഫലത്തില്‍ ഒരു ഉറപ്പു നല്‍കുവാന്‍ സംഘാടകര്‍ക്ക് കഴിയില്ല.

  FAQ_11 :  ഈ പരിപാടി ആരാണ് നടത്തുന്നത്?
  »»»  ഒളിമ്പസ് ഇക്കോസഫിക്കല്‍ ദര്‍ശനത്തെ ആധാരമാക്കി ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്റര്‍ ഫോര്‍ ഡീപ് ഇക്കോളജി,  ഗ്രീന്‍ക്രോസ് സെന്റര്‍ ഫോര്‍ അപ്ലൈഡ് ഇക്കോസഫി യും നവഗോത്ര സുസ്ഥിര ജീവന സമൂഹ വും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സമൂഹത്തിനു നിലനില്പുള്ള ജീവിതത്തിനു മാതൃക ആകുന്ന ഒരു മാതൃകാ സുസ്ഥിര ജീവന ഗ്രാമം, സമഗ്രമായ ജീവിത പരിചയത്തോടും പ്രകൃതിയോടും സാമൂഹ്യ ഉത്തരവാദിത്തത്തോടും കുഞ്ഞുങ്ങളെ വാര്‍ത്തെടുക്കുവാനുള്ള ഗ്രീന്‍സ്കൂള്‍, പ്രകൃതി തത്വശാസ്ത്രത്തിന്റെ വിഷയങ്ങളില്‍ ലോകത്തിനു തന്നെ വെളിച്ചം വീശുവാനുള്ള ലോകത്തെ ആദ്യ ഇക്കോസഫിക്കല്‍ സര്‍വകലാശാല, പ്രകൃതിക്കും മനുഷ്യര്‍ക്കും ദോഷമുണ്ടാകാത്ത ഹരിത തൊഴില്‍ അവസരങ്ങള്‍ നല്കുന്ന തൊഴില്‍ഗ്രാമം എന്നിവ സ്ഥാപിക്കുവാന്‍ ഒരുങ്ങുന്ന ഒരു പ്രകൃതി കേന്ദ്രിത മുന്നേറ്റമാണ് ഇത്. ഈ മേഖലയില്‍ മുപ്പത്തി അഞ്ചു വര്‍ഷത്തെ പഠന പ്രയോഗ പരിജ്ഞാനം ഈ മുന്നേറ്റത്തിലെ ദാര്‍ശനികര്‍ക്ക് ഉണ്ട്.  കൂടാതെ ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പുകളിലും നവഗോത്ര ഗുരുകുലത്തിലും വച്ച് പരിശീലനം നേടിയ ഫാക്വല്ടികള്‍ കൈകോര്‍ത്താണ് ഈ പരിപാടി നടത്തുന്നത്.

  FAQ_12 :  ഈ പരിപാടിയുടെ ലക്ഷ്യമെന്ത്?
  »»»  നിലനില്പുള്ള സമൂഹത്തിനു പ്രകൃതിയുടെ നിയമങ്ങളെയും പ്രയോഗങ്ങളെയും  പറ്റിയുള്ള പരിജ്ഞാനം അനിവാര്യം ആണ്. അതിനായി നവഗോത്ര സമൂഹം കേരളത്തിലെ ജില്ലകള്‍ തോറും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തി വന്നിരുന്ന ഡീപ് ഇക്കോളജിക്കല്‍ ഫെലോഷിപ്പുകളുടെ ഒരു തുടര്‍ പരിപാടി ആണ് ഇത്. നവഗോത്ര സമൂഹം വിഭാവനം ചെയ്യുന്ന ഇക്കോ വില്ലേജ് പദ്ധതിയിലേക്കും ഇക്കൊസഫിക്കല്‍ സര്‍വകലാശാല പദ്ധതിയിലേക്കും ഗ്രീന്‍ സ്കൂള്‍ പദ്ധതിയിലേക്കും ഉള്ള ഫണ്ട് സ്വരൂപിക്കുന്നതിനു കൂടി വേണ്ടിയാണ് ഈ പരിപാടി തുടര്‍ച്ചയായി നടത്തുന്നത്.

  FAQ_13 :  ഈ വിഷയത്തില്‍ സംഘാടകര്‍ക്കുള്ള പ്രായോഗിക പരിജ്ഞാനത്തെ പറ്റി പറയാമോ?
  »»»  പ്രകൃതി ആത്മീയത,  പ്രായോഗിക പ്രകൃതി തത്വശാസ്ത്രം (Applied Ecosophy) എന്നീ വിഷയങ്ങളില്‍ ഗവേഷണങ്ങളും പരിശീലനങ്ങളും സാധനകളും കഴിഞ്ഞ 25 വര്‍ഷങ്ങളായി അതിനായുള്ള നവഗോത്ര ഇക്കോസഫിക്കല്‍ ഗുരുകുലത്തില്‍ നടത്തി സ്വയം ബോദ്ധ്യം വന്ന സാധകരാണ് ഈ വിഷയങ്ങളുടെ ഉപജ്ഞാതാക്കള്‍. ഗുരുകുലത്തില്‍ കാലാ കാലങ്ങളായി വന്നു പോയ പ്രകൃതി പരിസ്ഥിതി ശാസ്ത്ര ആരോഗ്യ പ്രവര്‍ത്തകരുടെ സര്‍വതോന്മുഖമായ വികസനത്തിന് വേണ്ടി ചിട്ടപ്പെടുത്തി പരിശീലിപ്പിച്ചു വന്നതാണ് ക്യൂലൈഫിന്റെ ഓരോ പരിശീലനവും.

  FAQ_14 :  മറ്റു മാനേജ്മെന്റ്റ് പരിശീലന പരിപാടികളില്‍ നിന്നും ഈ പരിപാടിയുടെ വ്യത്യസ്തതയെന്ത് ?
  »»»  ക്യൂ ലൈഫു പരിപാടിയില്‍ പകരുന്ന വിഷയങ്ങള്‍ ഒന്നും തന്നെ പൊതു മാനെജ്മെന്റ് ലോകം ഉപയോഗിക്കുന്നവ അല്ല. പ്രകൃതി തത്വ ശാസ്തത്തിന്റെ പ്രായോഗിക പരിശീലനത്തിന്‍റെ വര്‍ഷങ്ങള്‍ പിന്നിട്ട നാള്‍ വഴികളില്‍ ഈ കൂട്ടായ്മ ആര്‍ജ്ജിച്ചെടുത്ത വിഷയങ്ങളും പ്രയോഗവും ആണ് നാം പകരുന്നത്. പ്രൊഫഷനല്‍ മാനെജ്മെന്റ് രംഗത്തെ വിദഗ്ധ പരിശീലകര്‍ അടക്കം വ്യത്യസ്ത ജീവിത മേഖലയില്‍ നിന്നും ഉള്ള സത്യാന്വേഷികളായ വ്യക്തിത്വങ്ങള്‍ ഒളിമ്പസ്സിന്റെയും ഡീപ്ഇക്കോളജിയുടെയും പഠിതാക്കള്‍ ആണ്.

  FAQ_15 :  തുടര്‍ പഠനത്തിനുള്ള സാദ്ധ്യത ഉണ്ടോ?
  »»»  ക്യൂലൈഫ് എന്നത് പ്രകൃതി ബോദ്ധ്യത്ത്തില്‍ ഊന്നി പഠിക്കുവാനും ജീവിക്കുവാനും തയ്യാറായ വ്യക്തികളുടെ പ്രാഥമിക ജീവിത കാര്യങ്ങള്‍ ശുഭകരമായി ക്രമീകരിക്കുവാന്‍ വേണ്ടി ചിട്ടപ്പെടുത്തിയ ഒരു പ്രാഥമിക പരിശീലനം ആണ്. ഈ പരിശീലനങ്ങള്‍ക്കെല്ലാം വളരെ ആഴത്തിലുള്ള അടിത്തറ ഉണ്ടെങ്കിലും ഈ പരിശീലനത്തിലെ ഏറ്റവും ലളിതവും ഉപരിപ്ലവവും ആയ പകരല്‍ മാത്രമാണ് ഉണ്ടാകുക. അതിനാല്‍ തന്നെ തുടര്‍ന്ന് പഠിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഫെലോഷിപ്പുകളും പ്ലീനങ്ങളും പിന്നീട് ഗുരുകുലത്തില്‍ നേരിട്ട് വന്നു താമസിച്ചു കൊണ്ടുള്ള പഠനവും ലഭ്യമാണ്.  അതിനു വിഷയ പരിധിയോ കാല പരിധിയോ ഇല്ല.

  FAQ_16 :  അടുത്ത നേര്‍ പഠന പരിപാടികള്‍ ഏതെല്ലാമാണ്, എവിടെയാണ്, ഫീ എത്ര, എങ്ങനെ രജിസ്റ്റര്‍ ചെയ്യാം? ?
  »»»   ഈ ലിങ്ക് കാണാം : https://olympuss.in/ml/ql_events/

   

  FAQ_17 :  കൊണ്ടാക്റ്റ് ചെയ്യാനുള്ള ഫോണ്‍ നമ്പറുകള്‍.

  • 9656 640 590 (Prasad M. K. Call for Preliminary inquiry & Registration)
  • 9497628007 (Santhosh Olympuss, Call for Details, before or after payment.)
  • 9497628006 (Ponni Olympaue, Call after Payment for the Confirmation. )
  Print Friendly

  4912total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in