പുഞ്ചിരി പ്രതിഫലിപ്പിക്കുക.
by Varghese Mathew • January 1, 2021 • ആത്മീയത, ജീവിത വിജയം, തത്വചിന്ത • 0 Comments
പുഞ്ചിരി പ്രതിഫലിപ്പിക്കുക.
നാം ഈ വർഷം പുഞ്ചിരിയോടെ സ്വീകരിക്കുകയും അതിലൂടെ തന്നെ കൊണ്ടുപോകാനും തീരുമാനിക്കാം. അതിനായ ചില രീതികളെ നമുക്ക് പരിചയിച്ചു പ്രവർത്തികമാക്കണം.
- നിരീക്ഷണം.
നമ്മെ പുഞ്ചിരിയിൽ നിന്നും മാറ്റുവാൻ കാരണമാകുന്നവയെ അതാതു സമയം നിരീക്ഷിക്കുക.
- ബോദ്ധ്യം.
അവയെല്ലാം പ്രകൃതി തന്നെയെന്നുള്ള ബോദ്ധ്യം വീണ്ടും വീണ്ടും ഉറപ്പിക്കുക. അവയെ നമ്മെ ബാധിക്കാതെ അങ്ങനെ തന്നെ കടന്നു പോകാൻ വിടുക. നമുക്കുണ്ടാകുന്ന നഷ്ടങ്ങളും കോട്ടങ്ങളും എല്ലാം തന്നെ നമുക്ക് പ്രകൃതി തരുന്ന അനുഭവങ്ങളായി മനസ്സിലാക്കി അവയിലെ ഉള്ളടക്കം തിരിച്ചറിഞ്ഞു വേണ്ടതു ചെയ്യുക.
- പ്രതികർമ്മം
നമ്മിലോട്ടു നേരിട്ടു വരുന്നവയെ (വ്യക്തികളോ, വസ്തുക്കളോ, വസ്തുതകളോ ആകട്ടെ) സമചിത്തതയോടു സമീപിച്ചു വഴി തിരിച്ചു വിടുക. നെഗറ്റീവുകളെ പോസിറ്റീവ് ആക്കി വിടാൻ പറ്റിയാൽ ഉത്തമം. അല്ലാത്ത പക്ഷം നിസ്സംഗതയിലൂടെ നിർവീകരിക്കാം. ഒരിക്കലും പ്രതിഫലിപ്പിക്കാൻ കാരണമാകാതിരിക്കുക. കർമ്മ ബാദ്ധ്യതകളെ അതായി മനസ്സിലാക്കി ആ ബാദ്ധ്യത തുറന്ന മനസ്സോടെ വീട്ടുക.
പ്രിന്റ് മീഡിയയും സോഷ്യൽ മീഡിയയും വാർത്തകളിലൂടെ ജനിപ്പിക്കുന്ന എല്ലാ അതിശയോക്തികളോടും വികാരാധിക്യങ്ങളോടും നിസ്സംഗത പുലർത്തി, അവയിലെ വേണ്ടതിനെ മാത്രം സ്വാംശീകരിക്കുകയും അവിടെ അപ്പോൾ ചെയ്യേണ്ടുന്ന ഏതെങ്കിലും ധർമ്മം ഉണ്ടെങ്കിൽ അത് മാത്രം ചെയ്യുകയും ചെയ്യുക. അതുമായി നേരിട്ട് ബന്ധമുള്ളരെ മാത്രം അറിയിക്കാം. ആ സംവേദനത്തിൽ അതിശയോക്തികളും വികാരവും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. സ്വാന്തനം വേണ്ടയിടത്തു ആകാം.
- ആത്മസാക്ഷാത്കാര പുഞ്ചിരി.
നമ്മുടെ ധർമ്മം പാലിക്കാൻ സാധിച്ച നിർവൃതിയിൽ നിന്നുള്ള പുഞ്ചിരി. അത് ഉള്ളിൽ നിന്നും വരുന്നതാണ്. ആ പുഞ്ചിരി അങ്ങനെ തന്നെ തുടരട്ടെ. കുറെ കഴിയുന്പോൾ നമ്മുടെ ചുറ്റുപാടിനെ സൂക്ഷ്മമായി ശ്രദ്ധിക്കാൻ തുടങ്ങുക. നമ്മുടെ പുഞ്ചിരിയുടെ പ്രതിഫലനങ്ങൾ നമ്മിലോട്ടു വരുന്നത് കാണാം. അപ്പോൾ ആ പുഞ്ചിരി ആനന്ദവും പരമാനന്ദവുമായി പരിണമിക്കും. അവിടെ പിന്നെ ശ്രമം ആവശ്യമില്ല, അതായി ഭവിക്കുന്നു.
584total visits,4visits today