സത്സംഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
by Santhosh Olympuss • February 10, 2021 • ക്രമപ്പെടുത്താത്തവ • 0 Comments
നവഗോത്ര സമൂഹത്തിന്റെ പ്രാദേശിക സത്സംഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
- സത്സംഗങ്ങള്‍ എന്നത് വനം വകുപ്പിന്റെ ഡോര്മെട്രികളിലോ സര്‍ക്കാര്‍ സ്കൂളുകളിലോ വച്ച് നടത്തുന്ന ത്രിദിന സഹവാസങ്ങളെ പോലെ അല്ല. സത്സംഗങ്ങള്‍ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ വാടകയ്ക്കു മുറിയെടുത്തു നടത്തുന്ന ക്യൂലൈഫ് പരിശീലന പരിപാടി പോലെയും അല്ല.
- ഒളിമ്പസ്സിന്റെ ധാരയില്‍ ബന്ധുക്കള്‍ ആകുന്ന വ്യക്തികളും കുടുംബങ്ങളും സുഹൃത്തുളും ഉള്ള പ്രതിമാസ വേദി ആണ് ഓരോ അംഗങ്ങളുടെ വീടുകളില്‍ വന്ന് നടത്തുവാന്‍ ഉദ്ദേശിച്ചുള്ള സത്സംഗം.
- കുടുംബക്കൂട്ടങ്ങളും കുടുംബ ബന്ധങ്ങളും ഉണ്ടാകുക എന്നതാണ് നാം ആദ്യമേ ഉദ്ദേശിക്കുന്നത്.
- ഒരു കുടുംബത്തിന്റെ / കുടുംബ കൂട്ടത്തിന്റെ ആതിഥേയത്വത്തില്‍ ഒരു വീട്ടില്‍ വച്ച് (റ്റെറസ്സിലോ മുറ്റത്തോ) വച്ച് അയല്‍ക്കാരെയും സുഹൃത്തുക്കളെയും കൂടി പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന ഒരു പരിപാടി ആയി മാറണം ഓരോ സത്സംഗവും.
- ലളിതവും ആരോഗ്യ കേന്ദ്രിതവും ആയ ഭക്ഷണം ഒരുമിച്ചു പാചകം ചെയ്യുന്നതും വിളമ്പുന്നതും ആ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു അനുഭവമാക്കി നല്‍കുക എന്നതും സത്സംഗത്തിന്റെ ഉദ്ദേശ്യമാണ്.
- ഒരു മുപ്പതു പേര്‍ക്ക് കൈ കോര്‍ത്തു നില്ക്കുവാനുള്ള റ്റെറസ്സോ മുറ്റമോ ഉള്ള ഇടമാണ് കോര്‍ട്ടേ കാര്‍വ് ചെയ്യുവാന്‍ വേണ്ടത്.
- വാടക ഇടങ്ങള്‍, കച്ചവട ഇടങ്ങള്‍ എന്നിവയില്‍ നിന്നും വിട്ടുകൊണ്ടുള്ള ഇടങ്ങള്‍ ആയിരിക്കും അഭികാമ്യം.
- ഭക്ഷണം കൂട്ടായ്മയുടെ നേതൃത്വത്തിലോ കുടുംബത്തിന്റെ നേതൃത്വത്തിലോ ആകണം. ഉണ്ടാക്കേണ്ടത്. പബ്ലിക് കാറ്ററിംഗ്, ഹോട്ടല്‍ പരിപാടികള്‍ എന്നിവ ഒഴിവാക്കണം.
- ഒരു ജില്ലയിലെ ബന്ധുക്കള്‍ എല്ലാ മാസവും ഓരോ അംഗങ്ങളുടെ വീടുകളില്‍ ആയി മാറി മാറി ഇത് ചെയ്യണം എന്നാണു നമ്മുടെ താല്പര്യം.
- ചെലവുകള്‍ പങ്കാളികള്‍ എല്ലാരും ചേര്‍ന്ന് പങ്കിടണം. അതില്‍ നിന്നും ഒരു തുക ഗുരുകുലത്തില്‍ നിന്നും സത്സംഗ വേദിയിലേക്കുള്ള യാത്രയ്ക്കായി കാണുകയും വേണം.
- പണം ഇല്ലായ്മ മൂലം ആര്‍ക്കും ഈ പരിപാടി നിഷേധിക്കപ്പെടരുത്. അതിനാല്‍ തന്നെ നിര്‍ബന്ധിത ഫീ ഉണ്ടാകരുത്.
- പൊതു അവതരണം, ധ്യാനങ്ങള്‍, കോര്‍ട്ടേ കാര്‍വ്, ചോദ്യോത്തരി തുടങ്ങിയ പരിപാടികള്‍ ആണ് സത്സംഗത്തില്‍ ഉണ്ടാകേണ്ടത്. അതിന്റെ അവതരണത്തിനു ഗുരുകുലത്തിലെ അംഗങ്ങള്‍ ഉണ്ടാകണം എന്ന് കരുതരുത്.
ആരോഗ്യ ഭക്ഷണം
- പ്രകൃതി ജീവന ശൈലിയില്‍ ഓര്‍ഗാനിക് അരിയും പച്ചക്കറികളും ഉപയോഗിച്ച് സ്റ്റീല്‍ പാത്രത്തില്‍ പാചകം ചെയ്ത ഭക്ഷണമാണ് വിതരണം ചെയ്യുക.
- ഭക്ഷണ സമയത്ത് ഒരുമിച്ചു ഇരുന്നു കഴിക്കാം.
- എല്ലാവര്ക്കും വിളമ്പി കഴിഞ്ഞു അന്നവിചാരം എന്ന പ്രക്രിയ ഏവരും കൂടി ചെയ്തതിനു ശേഷം ഒരുമിച്ചു കഴിക്കാം.
- അതിനാല്‍ എല്ലാവര്ക്കും വിളമ്പി അന്നവിചാരം കഴിയുന്നത് വരെ ഭക്ഷണം കഴിച്ചു തുടങ്ങാതെ ദയവായി കാത്തിരിക്കാം.
- ഭക്ഷണ സമയത്ത് സ്വകാര്യ കാര്യങ്ങള്‍ക്ക് വേണ്ടി ദയവു ചെയ്തു പുറത്ത് പോകാതിരിക്കുക.
11477total visits,1visits today