• ചൈതന്യം, ചൈതന്യ കേന്ദ്രണം, ചൈതന്യ ആവിഷ്കാരം

  by  • September 2, 2013 • ആത്മീയത • 0 Comments

  ചില അനുകൂല സാഹ ചര്യങ്ങളില്‍ ചില മൂലക സംയുക്തങ്ങള്‍, ഒരു സവിശേഷ ഘടനാ സമഗ്രതയോടെ ഒരു സ്വയം നിര്‍വഹണ വ്യവസ്ഥയായി സ്വയം സംഘടിപ്പിക്കപ്പെടുന്നു. ആ സ്വയം സംഘാടന, സ്വയം നിര്‍വഹണ – സ്വയം പരിചരണ ശേഷി ആണ് ജീവന്‍ (Life) എന്ന് ചുരുക്കി പറയാം. അത്തരത്തില്‍ ജീവന്‍ കൈവന്ന ഒരു ജൈവ വ്യവസ്ഥ, ഖര, ദ്രാവക, വാതക, പ്ലാസ്മിക്, കണ്ടന്‍സേറ്റ് രൂപങ്ങളില്‍ ഒരേ സമയം നില കൊള്ളുന്നുവെങ്കിലും, ഖര രൂപം മാത്രമാണ് പ്രകടമായി ദൃശ്യമാകുക. അത് കൊണ്ട് തന്നെ ഒരു ജൈവ വസ്തുവിന്റെ വലിപ്പം അതിന്റെ ഭൌതിക രൂപത്തിന്റെ പരിധിയില്‍ തീരുന്നില്ല. ഓരോ ജൈവ സത്തയ്ക്ക് ചുറ്റും പരിധി അളക്കാന്‍ കഴിയാത്ത വലുപ്പത്തില്‍ ഒരു ബയോ പ്ലാസ്മാ മണ്ഡലം നില കൊള്ളുന്നു. അതിനാല്‍ ദൃശ്യശരീരത്താല്‍ അടുത്തിരിക്കുന്ന രണ്ടു ജൈവ സത്തകളുടെ ബയോ പ്ലാസ്മിക് മണ്ഡലങ്ങള്‍ പരസ്പരം കവിഞ്ഞു (overlap) കിടക്കുന്നു.

  ഒരു ജീവല്‍ വ്യവസ്ഥയില്‍, കാണാവുന്ന പ്ലാസ്മിക് രൂപത്തില്‍ വിന്യസിക്കപ്പെട്ട ചാലന ശേഷിയെ (ജൈവ ഊര്‍ജത്തെ) ആണ് ജീവ ചൈതന്യം (organic vitality) എന്ന് പറയുക. അനുകേന്ദ്രണം, ഗുരുത്വം, അഭികേന്ദ്രണം, അര്‍ത്ഥനം, പ്രേരണം എന്നീ സ്വഭാവങ്ങളിലൂടെയാണ് ജീവ ചൈതന്യം അതിന്റെ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്. ജൈവ സത്തയുടെ അനുവ്യവസ്ഥകളിലും (Child Systems), അഭിവ്യവസ്ഥകളിലും (Mother Systems) ഒരേ പോലെ ജീവചൈതന്യം ചാലനം ചെയ്യപ്പെടുകയും അനുവ്യവസ്ഥകളുടെയും അഭിവ്യവസ്ഥകളുടെയും ചൈതന്യങ്ങളുമായി സഹവര്‍ത്തിക്കയും ചെയ്യുന്നു.

  ജീവ ചൈതന്യം, ശരീരത്തില്‍ ഓരോ ഇടത്തും ഓരോരോ രൂപത്തില്‍, സമമിതമായ (സമമായി എന്നല്ല) രീതിയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. അടിസ്ഥാന ശരീര പ്രവര്‍ത്തനങ്ങള്‍ (ഹൃദയമിടുപ്പ്, ദഹനം തുടങ്ങിയവ) ആയ അസന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊഴികെ ഉള്ള ജീവചൈതന്യത്തെ, ആ ജൈവ സത്തയുടെ താല്പര്യാനുസരണം വേണ്ടിടത്ത് ചെലുത്താനാകും. ഇതാണ് ചൈതന്യ കേന്ദ്രണം (Vital Focusing).

  പൊതുവില്‍ പ്രകടമായി ചിന്തകള്‍ക്ക് ഒപ്പം ആണ് ചൈതന്യ കേന്ദ്രണം സംഭവിക്കുക. (പ്രകടമാകാത്തവ അനുവ്യവസ്ഥയുടെയും അഭിവ്യവസ്ഥയുടെയും സ്വാധീന ഫലമാണ്…) ജൈവസത്തയുടെ, ദൃശ്യമായ ഖര പരിധിയില്‍ ഒതുങ്ങാത്ത ശരീരത്തിന്റെ ഏതു അറ്റം വരെയും ജൈവ ചൈതന്യത്തെ ചെലുത്താനും, ബോധ വിഭാവനത്തിലൂടെ അവിടുത്തെ ജീവ ശരീര കണങ്ങളെ പുനര്‍ വിന്യസിക്കാനും കഴിയും. അങ്ങിനെ അനുവ്യവസ്ഥകളിലും അഭിവ്യവസ്ഥകളിലും സഹവ്യവസ്ഥകളിലും (Intra / Trans / Co Systems) ആയി, തന്റെ സ്വാതന്ത്ര ഇചയ്ക്കും അനുസരിച്ച് ബോധപൂര്‍വമോ അബോധപൂര്‍വമോ ആയി ജീവ ചൈതന്യ കേന്ദ്രണത്തിലൂടെ വിഭാവനം ചെയ്യുന്നതിലൂടെയാണ്, ജീവിത ആവിഷ്കാരം ഉണ്ടാകുന്നതും, ഓരോ ജീവിയുടെയും സ്വതന്ത്ര ഭാവി വിരചിക്കപ്പെടുന്നതും. ജീവ ചൈതന്യ കേന്ദ്രണത്തിന്റെ നിയമങ്ങളെ മനസ്സിലാക്കിയാല്‍, നമ്മുടെ ജീവിതത്തെ ഇച്ഛയ്ക്കനുസൃതം രൂപപ്പെടുത്താന്‍ കഴിയും. അത്തരത്തില്‍ ബോധ പൂര്‍വമോ അബോധ പൂര്‍വമോ ആയി ഭാവിയെ ഉരുവാക്കുന്ന ജീവ ചൈതന്യത്തിന്റെ സ്വതന്ത്ര ധര്‍മമാണ് ചൈതന്യ ആവിഷ്കാരം (Vital Manifestation).

  ഇനി നമ്മുടെ ജീവനെയും ജീവ ചൈതന്യത്തെയും ചൈതന്യ കേന്ദ്രനത്തെയും ചൈതന്യ ആവിഷ്കാരത്തേയും ശ്രദ്ധിച്ചു, ഇച്ഛാനുസ്രുതം ജീവിതത്തെ ക്രമപ്പെടുത്താം.

   

  https://www.facebook.com/photo.php?fbid=485764538138158

  Print Friendly

  470total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in