സോഷ്യലിസ്റ്റു മുതലാളിത്തം
by Santhosh Olympuss • June 4, 2016 • ക്രമപ്പെടുത്താത്തവ • 0 Comments
സമാധിപത്യമെന്ന മിത്തിനെ മുന്‍ നിര്‍ത്തി അന്യോന്യം ആദരിക്കാതെയും അംഗീകരിക്കാതെയും ആരും സമത്തിനപ്പുറം പോകരുതെന്ന ഉള്ത്തീര്പ്പില് സ്വയം അടിയറവു പറയേണ്ടി വരുന്നവരുടെയും ക്രമാധിപത്യമെന്ന സത്യത്തെ മറച്ചു വച്ചു കൊണ്ട് അന്യോന്യം ആദരിക്കാതെയും അംഗീകരിക്കാതെയും ആരും സമത്തിനിപ്പുറം വരരുതെന്ന ഉള്ത്തീര്പ്പില് അപരനെ അടിയറവു പറയിക്കുന്നവരുന്നവരുടെയും ഇരു പുറ നയതന്ത്രജ്ഞതയാണ് സോഷ്യലിസ്റ്റു മുതലാളിത്തം. സമമിത ക്രമാധിപത്യമായ കമ്യൂണിസത്തിന്റെ മഹത്തായ നാമത്തെ കടമെടുത്ത് വിളിക്കയാല്‍ ഈ നയതന്ത്രം സുന്ദരമാക്കപ്പെടുകയും എന്നാല്‍ സ്വാഭാവികമല്ലാത്തതിനാല്‍ വ്യവസായീകരിച്ച സ്വേച്ഛാധികാര അധിനിവേശ തത്വങ്ങളുടെ പിന്‍ബലത്തില്‍ നിരന്തരം ശ്രമം കൊണ്ട് മാത്രം നിലനില്ക്കുകയും ചെയ്യുന്നു.
344total visits,1visits today