• ആത്മീയത പ്രകൃത്യാത്മീയ വീക്ഷണത്തില്‍

  by  • July 24, 2013 • ആത്മീയത • 0 Comments

  അനുരാഗ് ചോദിക്കുന്നു.. ആത്മീയത എന്നതിനു പ്രകൃത്യാത്മീയതയിലെ  സ്ഥാനം എന്താണ്?

   

  ആത്മീയത എന്നാല്‍  ആത്മാവിനെ സംബന്ധിച്ചത് എന്ന് വിവക്ഷ. ആസ്തിക മതങ്ങള്‍ ശരീര ബന്ധിയല്ലാത്ത അതി മാനുഷമോ പ്രകൃത്യാതീതാമോ ആയ ഒന്ന് എന്ന് ആത്മത്തെ വിശദീകരിക്കുന്നു. നാസ്തിക മതങ്ങള്‍ ആത്മം എന്നതിനെ ശരീരത്തിന്റെയും പ്രപഞ്ചത്തിന്റെയും അനന്യമായ സ്വയം നിര്‍ദ്ധാരണ പ്രതിഭാസം എന്ന് വിവരിക്കുന്നു. പ്രകൃത്യാത്മീയത എന്ന് പരിചയപ്പെടുത്തുന്ന സംവിധാനം മേല്പറഞ്ഞ നാസ്തിക മതങ്ങളുടെ ചിന്തയുടെ ധാരയില്‍ ആണെന്ന് ഏതാണ്ട് പറയാം.

   

  ഇവിടെ നിലവിലുള്ള എല്ലാ ശരീരങ്ങള്‍ക്കും (ജീവനുള്ളതോ ഇല്ലാത്തതോ ആയ എല്ലാ സത്തകള്‍ക്കും) അതിന്റെ ഭൌതിക രൂപത്തിന് പല അവസ്ഥകള്‍ ഉണ്ടാകാം. ഖര – ദ്രാവക – വാതക – ക്ഷേത്ര (പ്ലാസ്മിക്) – ആകാശ (ഈതര്‍) എന്നിവയുടെ അളവുകളില്‍ ഉള്ള മാറ്റത്തോടെ ആണ് എല്ലാ ദ്രവ്യങ്ങളും അവയുടെ ഭൌതിക രൂപത്തില്‍ നില കൊള്ളുന്നത്‌. ദൃശ്യമായ ഭൌതിക രൂപത്തിനോ, കൂടി വന്നാല്‍ അതിന്റെ ദ്രാവക രൂപത്തിനോ അപ്പുറം ഒരു ഭൌതിക പരിധി നഗ്ന ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കാന്‍ ആകാത്തത് കൊണ്ട്  ദൃശ്യമായ പരിധിയില്‍ ശരീരത്തെ മനസ്സിലാക്കുകയാണ് നമ്മുടെ പതിവ്.

   

  ഒരു നില നില്‍ക്കുന്ന ശരീരത്തിന്റെ (സത്തയുടെ) ഭൌതിക പരിധി അതിന്റെ വാതക – ക്ഷേത്ര – ആകാശം വരെ പരന്നു കിടക്കുന്നു എന്ന് പ്രകൃത്യാത്മീയ ദര്‍ശനങ്ങള്‍ കരുതുന്നു. എല്ലാ ശരീരങ്ങള്‍ക്കും ഉള്ള ക്ഷേത്ര സാന്ദ്രങ്ങള്‍ പരസ്പരം വിലയം കൊണ്ടിരിക്കുന്നതും അതിനാല്‍ തന്നെ അവ വെറും പരസ്പര പൂരകങ്ങള്‍ എന്നതിനപ്പുറം പ്രാപഞ്ചിക മായ ഒരു ക്ഷേത്രത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ (സ്പെയ്സ്) ആണെന്നും പ്രകൃത്യാത്മീയത മനസ്സിലാക്കുന്നു.

   

  ഖര – ദ്രാവക – വാതക – ക്ഷേത്ര- ആകാശ അവസ്ഥകളില്‍ ഭൌതികമായി നില കൊള്ളുന്ന ഓരോ സത്തയ്ക്കും, ഭൌതിക രൂപം കൂടാതെ പ്രതിഭാസം, ധര്‍മം, ജ്ഞാനം, ബലം എന്നീ   രൂപങ്ങള്‍ കൂടി ഉണ്ടെന്നു  പ്രകൃത്യാത്മീയ ദര്‍ശനങ്ങള്‍  മനസിലാക്കുന്നു. അതനുസരിച്ച് മേല്‍ പറഞ്ഞ അഞ്ചു ഭൌതിക അവസ്ഥകള്‍ക്കും അനുസൃതമായ അയ്യഞ്ചു അവസ്ഥകള്‍, പ്രതിഭാസ – ധര്‍മ  –  ജ്ഞാന – ബല രൂപങ്ങള്‍ക്കും ഉണ്ടാകും. ഇവയ്ക്കൊന്നിനും ഈ പ്രപഞ്ചത്തില്‍ സ്വതന്ത്ര അസ്ഥിത്വം ഉണ്ടാകില്ല തന്നെ. അതിനാല്‍ ഇവിടെ നാം അറിഞ്ഞതും അറിയാത്തതുമായ സര്‍വവും, ഒന്നിന്റെ തന്നെ സ്ഥല – രൂപ – വേഷ – ഭാവ – കാല അവസ്ഥകളാണ്. സ്വയം വിന്യസിതവും, പരസ്പര പൂരിതവം, പൂര്‍ണ ബന്ധിതവും ആയ ഈ ക്രമീകരണത്തെ ആണ് പ്രകൃത്യാത്മീയത എന്ന് വിളിക്കുന്നത്‌.

   

  https://www.facebook.com/notes/santhosh-olympuss/notes/425004874214125

  Print Friendly

  442total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in