ഉത്തരവാദിത്തം (Responsibility)
by Varghese Mathew • December 29, 2020 • ആത്മീയത, തത്വചിന്ത, നിഘണ്ടു, സുഭാഷിതം • 0 Comments
ഉത്തരവാദിത്തം (Responsibility)
നമ്മുടെ ധർമ്മം എന്തെന്ന് മനസ്സിലായാലേ നമ്മുടെ ഉത്തരവാദിത്തം എന്തെന്ന് മനസ്സിലാകയുള്ളു. ഒരു സത്തയുടെ അണുകേന്ദ്രമാണ് അതിന്റെ ധർമ്മം. ആ ധർമ്മത്തെ നമ്മുടെ ചുറ്റുപാടും ഉള്ള സത്തകളുമായും, നമ്മുടെ പൂർവ്വ, ശേഷ പരന്പരയുമായും ചേർത്ത് അവയ്ക്കിടയിലെ ഒരു കണ്ണിയായി നിന്നുകൊണ്ട് നമ്മുടെ ധർമ്മത്തെ നിർവഹിക്കണമെന്നതാണ് നമ്മുടെ ഉത്തരവാദിത്തം. അതിൽ നിന്നും ഒരു സത്ത വ്യതിചലിക്കുന്പോൾ ഉപരി വ്യവസ്ഥ അതിനു പകരം മറ്റൊരു സത്തയെ നിയോഗം ചെയ്തു ആ ധർമ്മം പൂർത്തിയാക്കിക്കൊള്ളും. എന്നാൽ വ്യതിചലിച്ച സത്തയ്ക്ക് ആ വ്യതിചലനം ആന്തരിക പ്രക്ഷുബ്ധതക്ക് കാരണമാകും. അധിക നാൾ അങ്ങനെ തുടർന്നാൽ ആ സത്ത അസ്ഥിരമാകുകയും നാശത്തിലേക്കു നയിക്കപ്പെടുകയും ചെയ്യും. അതിനാൽ നാം നമ്മുടെ ചുറ്റുമുള്ള പ്രകൃതിയോട് സ്വാഭാവികമായി ഒഴുകാനും, അതിന്റെ എല്ലാ സന്ധികളെയും കണ്ണികളായി ഘടിപ്പിച്ചു കൊണ്ടുപോകാനും കഴിയണം. അതിനുള്ള പ്രാവീണ്യം നേടി അത് നിവൃത്തിയാക്കുക എന്നതാണ് നമ്മുടെ ധർമവും ഉത്തരവാദിത്തവും.
383total visits,1visits today