• ഗുരുകുലം ഗ്രൂപ്പില്‍ എന്തെല്ലാം പോസ്റ്റ് ചെയ്യാം?

  by  • July 19, 2021 • Uncategorized • 0 Comments

  ഗുരുകുലം ഗ്രൂപ്പില്‍ എന്തെല്ലാം പോസ്റ്റ് ചെയ്യാം?

  ഈ ഗ്രൂപ്പിന്റെ വിഷയങ്ങളുമായി പുലബന്ധമില്ലാത്ത പലതും ഗ്രൂപ്പില്‍ വരുന്നത് കാണുന്നത് കൊണ്ടാണ് ഈ കുറിപ്പ് പോസ്റ്റു ചെയ്യുന്നത്.

  പ്രാഥമികമായി പറയാനുള്ളത് നിയോ ട്രൈബ് സോഷ്യല്‍ ആണ് നിയോ ട്രൈബുകളുടെ പൊതു ഗ്രൂപ്പ്. നവഗോത്ര ഗുരൂകുലം എന്നത് നമ്മുടെ വീട്ടു കാര്യങ്ങള്‍ സംസാരിക്കാനാണ് – അതിനു മാത്രമാണ് ഈ ഗ്രൂപ്പ്

  ആത്മീയ ഗുരുക്കന്മാരും ആത്മീയ ദര്‍ശനങ്ങളും ആത്മീയ ഗോസിപ്പുകളും ആത്മീയ സന്ദേശങ്ങളും ആത്മീയ അഭിവാദനങ്ങളും ആത്മീയ പരികല്‍പനകളും ഒക്കെ ലോകത്ത് വേണ്ടുവോളം ഉണ്ട് അവയെല്ലാം പറയാന്‍ ഒരു പാട് പേരും പ്ലാറ്റ്ഫോമുകളും ഉണ്ട്. ഒളിമ്പസ് ആ വിധത്തിലുള്ള ഒരു ആത്മീയതയല്ല പറയുന്നത്. ഇവയൊക്കെ ഉണ്ടായിട്ടും ഒളിമ്പസ് ഉണ്ടാകേണ്ടി വന്നതും നിലനില്‍ക്കേണ്ടി വന്നതും അവര്‍ പറയുന്ന അത്മീയതയല്ല നാം പറയുന്നത് എന്നത് കൊണ്ടാണ്.

  ഇവിടെ പറയുന്നത് ഒളിമ്പസ്സിന്റെ ആത്മീയ ദര്‍ശനം ആണ് നിങ്ങള്‍ മനസ്സിലാക്കിയ അത്മീയതുടെ ബിംബങ്ങളുമായി ഒളിമ്പസ് ചേര്‍ന്ന് പോകണം എന്നോ ഒളിമ്പസ് പഠിക്കുന്നവര്‍ എല്ലാരും ചേര്‍ന്ന് പോകണം എന്നോ ശഠിക്കേണ്ടതില്ല.

  ഒളിമ്പസ്സിന്റെ വിഷയങ്ങള്‍ നിങ്ങള്‍ ആരെങ്കിലും ഈ ഗ്രൂപ്പിനു വെളിയിലോ മറ്റാര്‍ക്കെങ്കിലുമോ പങ്കിടുമെന്നോ പ്രചരിപ്പിക്കുമെന്നോ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ മറ്റു ആത്മീയ ധാരകളുടെ വിഷയങ്ങള്‍ പലതും ഇവിടെ കൊണ്ട് പോസ്റ്റ് ചെയ്തു സമാഹരിച്ചു ഇവിടെ തന്നെ ഒരു പുതിയ ദര്‍ശനം ഉണ്ടാക്കുമെന്ന വിധത്തിലാണ് ഈ ഗ്രൂപിന്റെ ഗതി.

  അതില്‍ വിരോധമില്ല. അഥവാ അങ്ങനെ ചെയ്തെ മതിയാകൂ എന്ന് തോന്നുന്നുവെങ്കില്‍ അതിനായി നിയോ ട്രൈബ് സോഷ്യല്‍ ഉപയോഗിക്കുക.

  ഇവിടെ ഒളിമ്പന്റെ | ഗ്രീന്‍ ക്രോസ്സിന്റെ | ഇക്കോ വില്ലേജിന്റെ | ഒളിമ്പസ് അംഗങ്ങളുടെ | ഒളിമ്പസ് പദ്ധതികളുടെ | ഗുരുകുലത്തിന്റെ | നമ്മുടെ ജീവിത നിമിഷത്തിന്റെ പോസ്റ്റുകള്‍ മാത്രം ചെയ്യുക. അതില്‍ തമാശകളോ പരിഭവങ്ങളോ കുസൃതികളോ അവതരണങ്ങളോ വരെ ആകുന്നതിലും സന്തോഷമേ ഉള്ളൂ.

  ഇവിടെ ഒളിമ്പസ് ആയിരിക്കാന്‍ / പദ്ധതികളെ സംഘാടനം ചെയ്യുവാന്‍ താല്പര്യം ഉള്ളവര്‍ മാത്രം നില്‍ക്കുക. ബാക്കി നിയോ ട്രൈബുകള്‍ നിയോ ട്രൈബ് സോഷ്യലില്‍ തുടരുക.

  ഇനി പൊന്നി തന്നെ ആണെങ്കിലും ഒളിമ്പസ്സിനെ കുറിച്ചല്ല, മറ്റു കാര്യങ്ങളെ / മറ്റു ധാരകളെ പറ്റി മാത്രമേ പറയാനുള്ളൂ എങ്കില്‍ നിങ്ങള്‍ നിയോ ട്രൈബ് സോഷ്യലില്‍ മാത്രമായി നില്കുന്നതായിരികും നല്ലത്.

  അറിയുക, ബ്രഹ്മകുമാരീസ് , വേദങ്ങള്‍, സദ്ഗുരു, ശ്രീ എം എന്നിവരോടൊക്കെ ആദരവേ ഉള്ളൂ..

  മഹാപ്രസ്ഥാനങ്ങളായ അവ ഓരോന്നിനെയും ഓരോ തവണയും ഉയര്‍ത്തിപ്പിടിച്ചു നിങ്ങള്‍ ഒളിമ്പസ്സിനേയും അതിലുള്ളവരേയും പ്രബോധിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും ഒളിമ്പസ് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. ഇവിടെയെങ്കിലും ഒളിമ്പസ് ചര്‍ച്ച ചെയ്യാന്‍ ഇട തരിക.

  നന്ദി,
  സ്നേഹ പൂര്‍വ്വം,
  സന്തോഷ്‌ ഒളിമ്പസ്

  Print Friendly

  2811total visits,0visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in