ഹരിത രാഷ്ട്രീയത്തിന്റെ ഭൂമികയിൽ
പുത്തൻ ഇടതുപക്ഷമെന്ന നിലയിൽ ഗ്രീൻ പാർട്ടികൾ യൂറോപ്പിൽ വരുംകാലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം; അതാകട്ടെ, ലോകവ്യാപകമായി വലിയ സ്വാധീനമാവുകയും ചെയ്യും. കെ. ബാലകൃഷ്ണൻ യൂറോപ്പിൽ ഗ്രീൻപാർട്ടി അടുത്തകാലത്തായി പ്രവർത്തനനിരതവും വലിയ സ്വാധീനശക്തിയുമാണ്. പ്രത്യയശാസ്ത്രപരമായി തീവ്ര ഇടതുപക്ഷവും മധ്യ ഇടതുപക്ഷവും അതിൽ ഉൾച്ചേർന്നിരിക്കുന്നു. ഗ്രീൻപാർട്ടി അതിവേഗം വളർന്നുവരികയാണ് ബ്രിട്ടനിൽ. ഇംഗ്ലണ്ടിലെ മൂന്ന് ജില്ലാ കൗൺസിലുകളുടെ ഭരണനേതൃത്വം ഗ്രീൻപാർട്ടിയാണ് കയ്യാളുന്നത്. രാജ്യത്തിന്റെ മധ്യഭാഗത്തുള്ള വാർവിക് ജില്ലയുടെ ഭരണകൗൺസിലിന്റെ ലീഡർ ഗ്രീൻപാർട്ടി നേതാവായ ഇയാൻ ഡേവിസൺ ആണ്. തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാൽ ബ്രിട്ടനിലെ…